കൊച്ചി: പ്രകാശ് ജാവേദ്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടികാഴ്ച്ചയ്ക്കെതിരായ ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ നടന് ഹരീഷ് പേരടി രംഗത്ത്. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും ശിവന്, പാപി, ഹരിചന്ദ്രന് തുടങ്ങിയവ ഉപയോഗിച്ചതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും..ശിവന്,പാപി,ഹരിചന്ദ്രന്..ഉദാഹരണങ്ങളില്‍ പോലും എന്തൊരു മതേതരത്വം. .ഒരാളെ അപമാനിക്കാന്‍ കോലോത്തരം,ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവര്‍ണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വര്‍ഗ്ഗവിരുദ്ധതയും യഥേഷ്ടം..പ്രിയപ്പെട്ട മാര്‍ക്സ് മുത്തപ്പാ നിങ്ങള്‍ക്ക് എവിടെയോ പിഴച്ചില്ലെ?..അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല..ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികള്‍ അഥവാ അടിമകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: