ബെയ്ജിംഗ്: ചൈനയിലെ യുവതിയില്‍ ‘ലവ് ബ്രെയിന്‍’ എന്ന അപൂര്‍വ മാനസികാവസ്ഥ കണ്ടെത്തി. 18 കാരി ഒരു ദിവസം തന്നെ തന്റെ കാമുകനെ 100ലധികം തവണ വിളിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ തുടര്‍ന്നതിനു പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ ആണ്‍സുഹൃത്ത് എവിടെയാണ് എന്ന് എപ്പോഴും അറിയണമെന്നും, തന്റെ അടുത്ത് എപ്പോഴും വേണമെന്നും നിരന്തരമായി വാശിപിടിച്ചന്നെുമാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി കോളേജിലേക്ക് മാറിയപ്പോഴാണ് സിയാവു എന്ന 18 കാരി തന്റെ കാമുകനെ കണ്ടുമുട്ടിയത്. താമസിയാതെ അവര്‍ അടുപ്പത്തിലായി, എന്നാല്‍ നല്ല രീതിയില്‍ തുടര്‍ന്നു പോയിരുന്ന ബന്ധത്തില്‍ അസ്വസ്ഥമായത് യുവതിയില്‍ നിന്ന് യുവാവ് നിരന്തരമായി അനുഭവിക്കേണ്ടി വന്ന സമ്മര്‍ദങ്ങളും ഞെരുക്കങ്ങളും കാരണമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിയാവു അവളുടെ കാമുകനില്‍ നിന്ന് ‘നിരന്തര ശ്രദ്ധ’ ആവശ്യപ്പെടുകയും അവനെ പൂര്‍ണ്ണമായും ആശ്രയിക്കുകയും ചെയ്തു. രാവും പകലും എല്ലാ സമയത്തും അവന് തന്റെ മെസ്സേജുകള്‍ക്ക് ഉടന്‍ മറുപടി നല്‍കണമെന്നുമായിരുന്നു അവളുടെ ആവശ്യം.
എന്താണ് ‘ലവ് ബ്രെയിന്‍’ അഥവ പ്രണയ മസ്തിഷ്കം?
സിയാവു എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം ‘ലവ് ബ്രെയിന്‍’ കണ്ടെത്തിയത്. ഇത് ഒരു ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറാണ്. അതായത് വ്യക്തി വികസനത്തിലുണ്ടാകുന്ന ചെറിയ വിള്ളലുകള്‍ കൊണ്ടുണ്ടാകുന്ന ഒരു മാനസികാവസ്ഥ.
ചെങ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഡോക്ടറും സിയാവുവിനെ ചികിത്സിച്ച വ്യക്തിയുമായ ഡു നാ പറഞ്ഞു, ഉത്കണ്ഠ, വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മറ്റ് മാനസിക അവസ്ഥകളുടെ ഭാഗമായാകാം ഇത്തരം ഒരു പ്രവണത വ്യക്തികളില്‍ രൂപപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: