ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടു നാള് മാത്രം അവശേഷിക്കെ എന്‍ഡിഎയുടെ പ്രവര്‍ത്തനം ആവേശകരം. സ്ഥാനാര്‍ത്ഥിക്ക് ഓരോയിടങ്ങളിലും വന്‍ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണമാണ് ലഭിക്കുന്നത്. കുപ്രചാരണങ്ങളും, വ്യക്തഹത്യയും തള്ളിക്കളഞ്ഞ് ജനം ആലപ്പുഴയുടെ ശോഭയ്ക്കും, മോദിയുടെ ഗ്യാരന്റിക്കും ഒപ്പമാണെന്ന് തെളിയിക്കുന്നതായി സ്വീകരണ പരിപാടികള്‍. ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മണ്ഡലത്തിലാകെ റോഡ് ഷോ നടത്തി.
രാവിലെ ഹരിപ്പാട് ചെറുതന പഞ്ചായത്തില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. പിന്നീട് കായംകുളം, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ പര്യടനം. ഇതിനിടെയാണ് മാദ്ധ്യമ പ്രവര്‍ത്തകരുമായും കുറച്ചു സമയം ചെലവിട്ടു. തുടര്‍ന്ന് കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ വഴി മുല്ലയ്ക്കല് മണ്ഡലത്തിലെത്തി. ആലപ്പുഴയില്‍ തീരദേശത്തായിരുന്നു റോഡ് ഷോ. മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പാണാവള്ളിയില്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ രാത്രി ഏറെ വൈകി.
പാതയോരങ്ങളില്‍ തടിച്ചുകൂടി നിന്നവരെ അഭിവാദ്യം ചെയ്തും, പലയിടത്തും വാഹനത്തില്‍ നിന്ന് ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയുമായിരുന്നു റോഡ് ഷോ. പ്രവര്‍ത്തകരുമായും, സമ്മതിദായകരുമായും സെല്‍ഫി എടുക്കാനും തയ്യാറായി. പ്രചാരണത്തിന്റെ അവാസാനഘട്ടത്തില്‍ ജനങ്ങള്‍ നല്കിയ സ്വീകരണം എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: