കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചു പൊളിച്ചു. ഉഴവൂര്‍ ബീവറേജസിലെ ഷോപ്പ്-ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്റെ കാറാണ് തകര്‍ത്തത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരുവല്ല സ്വദേശിയായ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്കി.
ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമണം നടത്തിയത്. രാത്രി 9 മണി കഴിഞ്ഞ് ബിവറേജസില്‍ മദ്യം നല്‍കരുതെന്നാണ് നിയമം. പലയിടങ്ങളിലും നിയമം ലംഘിച്ച് മദ്യം നല്കുന്ന രീതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: