ബംഗളുരു: അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരു വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ബംഗളൂരു കസ്റ്റംസിന്റെ എക്സ് പോസ്റ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. അതേസമയം, യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് പ്രതികരിച്ചു. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ വർഷം, കംഗാരു കുഞ്ഞുമായി ബാങ്കോക്കിൽ നിന്നെത്തിയ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. കംഗാരുവിന്റെ കുഞ്ഞ് ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: