മുസാഫർപൂർ : മുസാഫർപൂരിൽ ആളൊഴിഞ്ഞ ട്രെയിൻ കോച്ചിൽ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ ഫയർ എക്സ്റ്റിംഗുഷർ പൊട്ടിത്തെറിച്ച് ആർപിഎഫ് കോൺസ്റ്റബിൾ മരിച്ചു.
തിങ്കളാഴ്ച മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ ഒഴിഞ്ഞ കോച്ചിൽ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ കോൺസ്റ്റബിൾ വിനോദ് യാദവ് മരിച്ചതെന്ന്
ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ സിപിആർഒ ബീരേന്ദ്ര കുമാർ പറഞ്ഞു.
“രാവിലെ ഏഴ് മണിയോടെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ വൽസാദ്-മുസാഫർപൂർ ട്രെയിനിന്റെ കോച്ചിൽ നിന്ന് പുക ഉയരുന്നത് ഇരയുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അയാൾ ഉടൻ തന്നെ ഒരു അഗ്നിശമന ഉപകരണം എടുത്തതായി അവിടെ ഉള്ളവർ പറഞ്ഞു. അദ്ദേഹം എക്സ്റ്റിംഗുഷർ തുറക്കാൻ ശ്രമിച്ച നിമിഷം അത് വൻ സ്ഫോടനക്കിൽ പൊട്ടിത്തെറിച്ചു. ഇത് അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളുണ്ടാക്കി.
ഉടൻ തന്നെ റെയിൽവെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: