കണ്ണൂര്‍:പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ബോംബ് നിര്‍മിക്കാനുളള വെടിമരുന്ന് ബാബുവില്‍ നിന്നാണ് വാങ്ങിയത് എന്നാണ് കണ്ടെത്തല്‍.
രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ ഇതുവരെ പന്ത്രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്.രണ്ട് പേര് പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: