തീച്ചൂടിനെ വെല്ലുന്ന വേനലിലും ക്ഷമയോടെ മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ കാത്തുനിന്നത് പ്രൗഢമായ ജനസഞ്ചയം. അവരെ അഭിസംബോധന ചെയ്യുമ്പോള്‍ വിനയത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജു കലാശാലയുടെ ഉറപ്പ്, എന്തിനും ഏതിനും അരികിലുണ്ടാകും, അനുഗ്രഹിക്കണം… ഇടതുവലതു കാപട്യങ്ങളെ തുറന്നുകാട്ടിയായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍. കൃത്യമായി രാഷ്ട്രീയം പറയുമ്പോള്‍ എതിരാളികള്‍ക്ക് ഉത്തരമില്ല.
സഖ്യത്തിലായ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രസക്തിയുമില്ലെന്ന് സ്റ്റോര്‍ ജങ്ഷനിലെ സ്വീകരണങ്ങള്‍ക്ക് നന്ദി അറിയിക്കവെ ബൈജു കലാശാല വിശദീകരിക്കുന്നു. രണ്ടുകൂട്ടരും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇവിടെ പോരടിക്കുന്ന ഇരു മുന്നണികളും വാളയാര്‍ കടന്നാല്‍ ഇന്‍ഡി മുന്നണിയുടെ സഖ്യകക്ഷികളാണ്. അവരുടെ നേതാവ് രാഹുല്‍ഗാന്ധിയാണ്. ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ പാര്‍ലമെന്റില്‍ പോയിട്ട് നാടിന് ഒരു ഗുണവും വരാനില്ല.
രാഷ്ട്രീയമെന്നാല്‍ രാഷ്ട്രനന്മയ്ക്ക്
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാഷ്ട്രീയമെന്നാല്‍ രാഷ്ട്രനന്മയ്ക്ക് വേണ്ടിയാകണം. 10 വര്‍ഷമായി ഒരു അഴിമതിയും ചെയ്യാത്ത ഭരണകൂടം ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം വന്‍സാമ്പത്തികശക്തിയായി മാറുകയാണെന്നും ബൈജു കലാശാല പറയുന്നു. മോദിയുടെ ഭാവനാസമ്പന്നമായ പദ്ധതികളെ പരാമര്‍ശിച്ചപ്പോള്‍ സ്ത്രീകളുടെയും യുവാക്കളുടെയും നിറഞ്ഞ കൈയടി.
പുതുതലമുറ വോട്ടര്‍മാരുടെ ആലിംഗനം ഏറ്റുവാങ്ങി
മാന്നാര്‍ മണ്ഡലത്തിലെ പര്യടനത്തിനിടയില്‍ പുതു തലമുറയില്‍പെട്ട, ആദ്യമായി വോട്ടു ചെയ്യാന്‍ പോകുന്ന യുവാക്കളുമായി സ്ഥാനാര്ത്ഥിയുടെആശയവിനിമയം. ദീര്‍ഘകാലം ഭരിച്ചവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് 10 വര്‍ഷം കൊണ്ട് നടപ്പാക്കിയ മോദിയുടെ പ്രവര്‍ത്തനരീതി വിശദീകരിച്ചു. ഇതോടെ മോദി ഭരണം ഇനിയും വരണമെന്നും കന്നി വോട്ട് എന്‍ഡിഎയ്ക്ക് ചെയ്യുമെന്നും ഉച്ചത്തില്‍ ഉറപ്പ് നല്കുന്നു ഇവര്‍. ഇടതുവലതു പ്രചാരണങ്ങളില്പെട്ട തങ്ങളുടെ കണ്ണുതുറപ്പിച്ച സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്യാനും പുതുതലമുറ മറക്കുന്നില്ല.
പത്ത് വര്‍ഷത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ തീവ്രവാദവും, അഴിമതിയും ഇല്ലാതാക്കിയത് സ്വീകരണയോഗങ്ങളില്‍ പരാമര്‍ശിക്കുന്നു. സ്ഥാനാര്‍ഥിയുമായി സംവദിച്ച മുതിര്‍ന്ന വോട്ടര്‍മാരാകട്ടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമ്പൂര്‍ണമാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നത് ബിജെപിക്കും എന്ഡിഎയ്ക്കുമാണെന്ന കാഴ്ചപ്പാടാണ് പങ്കുവക്കുന്നത്.
മാന്നാറിന്റെ മണ്ണിലൂടെ
മാന്നാര്‍ മണ്ഡല പര്യടനത്തില്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ ശ്രീജാ പത്മകുമാര്‍, രമേശ് പെരിശേരി, വൈസ് പ്രസിഡന്റുമാരായ കലാധരന്‍ കൈലാസം, രാജേഷ് ഗ്രാമം, സെക്രട്ടറി ഗോപന്, ശിവകുമാര്‍, പാര്‍വതി രാജീവ്, മെമ്പര്‍ ശാന്തിനി ബാലകൃഷ്ണന്, ദീപാരാജന്‍, അഭിലാഷ്, പരിസ്ഥിതി സെല്‍ സംസ്ഥാന അധ്യക്ഷന്‍ ഗോപന് ചെന്നിത്തല എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
എവിടേയും ഹൃദ്യവരവേല്‍പ്പ്
രാവിലെ കോട്ടമുറി ജങ്ഷനില്‍ നിന്നായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് തുടക്കം കുറിച്ചത്. അദ്ധ്യാപക സെല്‍ സംസ്ഥാന കണ്‍വീനര്‍ ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. കളരിക്കലും ശാന്തിവനത്തിലും ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്. കാരാഴ്മ ജങ്ഷന്, പുത്തുവിള പടി, വള്ളാംകടവ്, ഐക്കര ജങ്ഷന്, പൊതുവൂര്‍, കടപ്രാമഠം, വള്ളക്കാലി ജങ്ഷന്, വായനശാല ജങ്ഷന്, കുന്നത്തൂര്‍ ക്ഷേത്രം ജങ്ഷന്, വലിയകുളങ്ങര ജങ്ഷന് വഴി മാന്നാര്‍ സ്റ്റോര്‍ ജങ്ഷനിലായിരുന്നു മാന്നാര്‍ മണ്ഡലത്തിലെ സമാപനയോഗം. ഓരോ സ്ഥലത്തെയും വികസനപ്രശ്നങ്ങളുടെ ആഴം ജനങ്ങളില്‍ നിന്നും മനസിലാക്കാനും അതിനുള്ള പരിഹാരം ഉറപ്പുനല്‍കാനും ബൈജു കലാശാല മറന്നില്ല.
ഉച്ചയൂണും വിശ്രമവും
മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കലാധരന്റെ വീട്ടില്‍ ഉച്ചയൂണിനും അല്‍പ്പനേരത്തെ വിശ്രമത്തിനും ശേഷം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പര്യടനത്തിന് ആലാ പഞ്ചായത്തില്‍ നിന്നും തുടക്കമായി. അത്തലക്കടവ് ജങ്ഷനില്‍ നടന്ന സ്വീകരണ പരിപാടി ബിജെപി മേഖല വൈസ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ഗീത അനില്‍, കലാസാംസ്കാരിക സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല, മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ, പി.ജി. മഹേഷ്, എസ്. രഞ്ജിത്ത്, മനുകൃഷ്ണന്, രോഹിത് പി. കുമാര്‍, പി.എ. നാരായണന്, സുഷമ ശ്രീകുമാര്‍, സിന്ധു ലക്ഷ്മി, അനൂപ് പെരിങ്ങാല, വിനിജ സുനില്‍, ടി.സി. രാജീവ്, ജയശ്രീ സതീഷ്, കെ.കെ. അനൂപ്, അജിത്ത് കുമാര്‍, ആനന്ദന് പുന്തല, ശരത്ത് ശ്യാം, ശ്രീജ പ്രദീപ്, ഗണപതി കെ. പണിക്കര്‍, അനീഷ ബിജു, ശരണ്യ സുജിന്‍, പി.ജി. പ്രിജിലിയ, പുഷ്പകുമാരി, സ്മിത വട്ടയത്തില്‍, മനു മുരളി, ഉമാദേവി, മനോഹരന് മണക്കാല, സൂര്യ അരുണ്‍, രാധമ്മ സി. തുടങ്ങിയവര്‍ പങ്കെടുത്തു.
പെണ്ണൂക്കര ക്ഷേത്രം, കിണറുവിള, കനാല്‍ ജങ്ഷന്, കോടുകുളഞ്ഞി, വെണ്മണി പാറച്ചന്ത, താഴ്ത്തമ്പലം, കല്യാത്ര, ശാര്ങകാവ്, പുന്തല, മുളക്കുഴ തെക്ക് മേഖലയിലെ അറന്തക്കാട്ട്, നെടിയത്ത്, മാമ്പഴമഠം, മലനട, കാരയ്ക്കാട്, അരീക്കര, പള്ളിപ്പടി, കാണിക്ക മണ്ഡപം, പെരിങ്ങാല എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: