തമിഴ് സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രജനീകാന്ത്, കമലഹാസന്, മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍താരനിര. കഴിഞ്ഞ ദിവസമാണ് വർണാഭമായ ചടങ്ങ് നടന്നത്. . ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ തരുൺ കാർത്തിക്കാണ് ഐശ്വര്യയെ വിവാഹം ചെയ്തത്.
സിനിമയിലെ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകൻ മണിരത്നം, വിഘ്നേശ് ശിവൻ, തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
സംവിധായകൻ അറ്റ്ലീയാണ് അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകിയത്. സിനിമ താരങ്ങൾക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഐശ്വര്യ, അതിഥി, അർജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: