വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയഭൂമിയിലെ മരങ്ങള്‍ അനുവാദമില്ലാതെ മുറിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.ആര്.ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഇടുക്കിയില്‍ നിന്നുള്ള ജയകുമാര്‍ എന്നയാള്‍ പിതാവിന് ലഭിച്ച വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയ ഭൂമിയില്‍ നിന്ന് അഞ്ഞലി മരം മുറിച്ചതാണ് കേസിന് ആസ്പദമായത്. ഇതിനെതിരെ എടുത്ത കേസിലെ തുടര്‍നടപടി പിതാവിന് ലഭിച്ച ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നത് കുറ്റമല്ലെന്ന നിരീക്ഷണത്തോടെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി സമീപിക്കുകയായിരുന്നു.
ഡിഎഫ്ഒയുടെ അനുവാദം ഇല്ലാതെ മരം മുറിച്ചത് കുറ്റകരമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച സുപ്രീം കോടതി, കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് അസാധുവാക്കുകയായിരുന്നു. കേസിന്റെ മറ്റു നടപടികള്‍ ഇടുക്കിയിലെ കോടതിയില്‍ തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: