ഫ്രാങ്ക്ഫുര്‍ട്ട്: വെസ്റ്റ് ജര്മനിയായിരിക്കെ രണ്ടാം തവണയും ലോക ഫുട്ബോള്‍ കിരീടം ദേശീയ ടീമിന് സമ്മാനിക്കുന്നതില്‍ നിര്‍ണായക ഗോള്‍ നേടിയ താരം ബെണ്‍ഡ് ഹോല്സെന്ബെയ്ന്(78) അന്തരിച്ചു. 1974 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ ഫൈനലില്‍ നിര്‍ണായകമായ പെനല്‍റ്റി കിക്കെടുത്തത് താരമായിരുന്നു.
താരം കളിച്ചിരുന്ന ക്ലബ്ബ് എയ്ന്ത്രാച്ച് ഫ്രാങ്ക്ഫുര്‍ട്ട് എഫ്സി ആണ് മരണ വിവരം ലോകത്തെ അറിയിച്ചത്.
1974ല്‍ നെതര്‍ലന്‍ഡ്സിനെതിരായ ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തിലേ തന്നെ ജര്‍മനിക്ക് തിരിച്ചടിയേറ്റിരുന്നു. മ്യൂണിക്കില്‍ നടന്ന കളിയില്‍ ഡച്ച് മിഡ്ഫീല്‍ഡര്‍ യോഹാന്‍ നീസ്കെന്‍സ് ജര്‍മനിയെ പിന്നിലാക്കി.
ഈ ഗോളിന് പകരം ഗോള്‍ കണ്ടെത്തിയത് ഹോള്സെന്ബെയ്നിലൂടെയാണ്. താരത്തിന്റെ അത്യുഗ്രന്‍ മുന്നേറ്റത്തിനൊടുവില്‍ പെനല്‍റ്റി നേടിയെടുത്തു. താരത്തിന്റെ പെനല്‍റ്റി കിക്കില്‍ ജര്‍മനി ലീഡ് വഴങ്ങിയത് സമനിലയാക്കി. മത്സരം തീരും മുമ്പേ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഡച്ച് പടയ്ക്കെതിരെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ നേടിയ ഗോളില്‍ ജര്‍മനി രണ്ടാംതവണയും ലോക കിരീടം ഉയര്‍ത്തി. മത്സരത്തില്‍ ജര്‍മനിക്കായി ഇതിഹാസ താരം ബെക്കന്‍ ബോവര്‍ അടക്കമുള്ളവരുടെ പങ്ക് നിര്‍ണായകമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ബെക്കന്‍ ബോവറും ലോകത്തെ വിട്ടുപിരിഞ്ഞത്.
പിന്നീട് 1976ല്‍ ചെക്കോസ്ലോവാക്യയോട് യൂറോ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും പിന്നിലായ ജര്‍മനിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ഹോള്‍സെന്‍ബെയ്ന്‍ ആണ്. മത്സരത്തില്‍ പിന്നീട് ഷൂട്ടൗട്ടില്‍ ജര്‍മനി പരാജയപ്പെടുകയും ചെയ്തു. കളി ജീവിതം മതിയാക്കിയ ശേഷം ഫ്രാങ്ക്ഫുര്‍ട്ട് എഫ്സിയുടെ ഉപാധ്യക്ഷനായും മറ്റുമൊക്കെ പ്രവര്‍ത്തിച്ചിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: