കോയമ്പത്തൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹെലികോപ്ടറില്‍ തെര. കമ്മിഷന്‍ പരിശോധന നടത്തി. നീലഗിരി താളൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ രാഹുല്‍ എത്തിയതിന് പിന്നാലെയായിരുന്നു പരിശോധന. ഹെലികോപ്ടര്‍ ഇറങ്ങിയ ശേഷം ഫ്‌ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയതായി തമിഴ്‌നാട് പോലീസ് അറിയിച്ചു.
മൈസൂരില്‍നിന്ന് രാഹുല്‍ പ്രചാരണത്തിന് എത്തിയ ഹെലികോപ്ടറാണ് ഫ്‌ലയിങ് സ്‌ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥര്‍, രാഹുല്‍ ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്ടര്‍ പരിശോധിക്കുകയായിരുന്നു. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധനയെന്നാണ് സൂചന. തെര. ഉദ്യോഗസ്ഥരുടെ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. എന്നാല്‍, നിയമപരമായാണ് പരിശോധന നടത്തിയതെന്ന് കമ്മിഷന്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഹെലികോപ്ടര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: