ആലപ്പുഴ: കേരളത്തിൽ അംബേദ് കറും അയ്യങ്കാളിയുമെല്ലാം വീണ്ടും പിറവിയെടുക്കേണ്ട അവസ്ഥയിലാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു. ജാതിവ്യവസ്ഥകൾ രൂക്ഷമായിരുന്ന കാലത്തും പൗരാണിക മൂല്യങ്ങളാൽ സമ്പന്നമായ ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ നേതാവായിരുന്നു ഡോ. ബി. ആർ. അംബേദ്കർ എന്നും സോഷ്യലിസവും മതേതരത്വവും ഭാരതത്തിന്റെ മൂല്യങ്ങളിൽ അന്തർലീനമായിരുന്നു എന്നും അത് കൊണ്ടാണ് അംബേദ്കരുടെ ഭരണ ഘടനയിൽ ആ വാക്കുകൾ ഇല്ലാതിരുന്നത് . മുല്ലയ്‌ക്കൽ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്‌കറേ പോലെയുള്ളവരുടെ പ്രവർത്തനങ്ങൾ ഭാരതത്തിലെ ജാതി വ്യവസ്ഥക്കു അറുതിവരുത്തിയപ്പോൾ വിദ്യാസമ്പന്നർ എന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകളും വേർതിരിക്കലും നടക്കുന്ന വൈരുദ്ധ്യാത്മകമായ കാഴ്ചകളാണ് നാം കാണുന്നത്.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും അംബേദ്കറും അയ്യങ്കാളിയുമെല്ലാം വീണ്ടും പിറവിയെടുക്കേണ്ട അവസ്ഥയിലേക്ക് കേരളം മാറിയതിനു കാരണം കേരളം മാറി മാറി ഭരിച്ച മുന്നണികളാണെന്നും ജി. വിനോദ് കുമാർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. അജയകുമാർ സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി ജി.രമേശൻ, എസ്.സി. മോർച്ച മണ്ഡലം പ്രസിഡൻ്റ് കെ.മധു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി എസ്. സുമേഷ്, വൈസ് പ്രസിഡൻ്റ് എസ്. ഹരികൃഷ്ണൻ മണ്ഡലം സെക്രട്ടറി ആർ. സുമ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് വിഷ്ണു കണ്ണാറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: