തിരുവനന്തപുരം: വൻ ജനാവലിയുടെ അകമ്പടിയോടെ തുടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണ ജാഥ പൊഴിയൂർ തീരപ്രദേശത്ത് എത്തിയപ്പോൾ ജനസാഗരമായി മാറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊഴിയൂർ മേഖലയിലുണ്ടായ കടലേറ്റത്തിൽ തകർന്ന വീടുകളുടെ ശോചനീയവസ്ഥ സ്ഥാനാർത്ഥി നേരിൽകണ്ടു. മത്സ്യ തൊഴിലാളികൾ അവരുടെ ജീവിതദുരിതം സ്ഥാനാർത്ഥിയുമായി പങ്കുവച്ചു.
ഇരുമുന്നണികളും പതിറ്റാണ്ടുകളായി തീരമേഖലയെ അവഗണിക്കുകയായിരുന്നുവെന്നും വോട്ട് ബാങ്ക് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടു.തീരപ്രദേശങ്ങളിൽ വികസനവും മാറ്റവും ഉണ്ടാക്കണമെങ്കിൽ പൊള്ള വാഗ്ദാനങ്ങൾ വിശ്വാസിക്കാതെ ഞങ്ങൾ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കൊപ്പവും രാജീവ് ചന്ദ്രശേഖറിനൊപ്പവും അണിനിരക്കുമെന്ന് അവർ ഉറപ്പ് നൽകി.മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ സ്കൂളുകളിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന വികസനങ്ങളിൽ വൻ കുതിച്ചാട്ടം നടത്താൻ തനിക്ക് സാധിക്കുമെന്ന് തീരദേശ വാസികൾക്ക് ഉറപ്പ് നൽകി.
ഇന്നലെ രാവിലെ 11.30 ന് നിശ്ചിച്ചിരുന്ന പര്യടനം മണിക്കൂറുകൾ വൈകിയാണ് പൊഴിയൂർ തീരപ്രദേശത്ത് എത്തിയത്. എന്നിട്ടും റോഡിന്റെ ഇരുവശത്തും നൂറുകണിക്കിന് തീരവാസികൾ സ്ഥാനാർത്ഥിയെ കാണാൻ കാത്തുനിൽക്കുകയിരുന്നു.പൊഴിയൂർ തീരത്ത് എത്തിയ രാജീവ് ചന്ദ്രശേഖറിനെ പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും താമരഹാരം നൽകിയുമാണ് കടലിന്റെ മക്കൾ വരവേറ്റത്. പൊഴിയൂർ സെൻ്റ് മേരീസ് വലിയപള്ളിക്ക് മുന്നിലെത്തിയ സ്ഥാനാർത്ഥിയെ തീരത്തെ മുതിർന്ന പൗരനായ എമിരിയാസ് ഷാൾ അണിയിച്ച് സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ വികസന പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് അതിൽ ആകൃഷ്ടനാവുകയായിരുന്നു അന്ധനായ എമിരിയാസ്. തന്റെ വീടിന് മുന്നിലൂടെ രാജീവ് ചന്ദ്രശേഖർ കടന്ന് പോകുമെന്നറിഞ്ഞ എമിരിയാസ് ബന്ധുക്കളോട് രാജീവ് ചന്ദ്രശേഖറിന് സ്വീകരിക്കണമെന്ന് ആഗ്രഹം പറഞ്ഞു. തുടർന്നാണ് അടുത്ത ബന്ധുക്കളും നാട്ടുക്കാരും ചേർന്ന് സ്ഥാനാർത്ഥിയുടെ അടുത്തെത്തിച്ച് ഷാൾ അണിയിച്ചത്. ഇത്തവണ എന്റെ വോട്ട് രാജീവ് ചന്ദ്രശേഖരറിനാണെന്നും അത് വികസനത്തിന് വേണ്ടി ആയിരിക്കുമെന്ന് എമിരിയാസ് സ്ഥാനാർത്ഥിയുടെ കരങ്ങളിൽ പിടിച്ച് വാക്ക് നൽകി.
പൊഴിയൂർ കടൽ തീരത്തേയ്ക്ക് പ്രവേശിച്ച വാഹന പ്രചരണ ജാഥയ്ക്ക് അവിടുത്തെ മത്സ്യ തൊഴിലാളികളായ മരിയപുഷ്പം, അനിത ഹൃദയദാസ് പനിയമ്മ അലക്സാണ്ടർ എന്നിവർ ചേർന്ന് സ്വീകരിച്ചു.കലിത്തുള്ളി കടൽവെള്ളം വീടുകളിലേക്ക് ഇരച്ച് കയറിയപ്പോൾ തങ്ങളുടെ ദുരിതം കാണാനോ കേൾക്കാനോ ഇടത് വലത് മുന്നണികളുടെ നേതാക്കൾ ആരു തന്നെ എത്തിയില്ല പരസ്പരം പഴിചാരി വർഷങ്ങളായി ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇത്തവണ ഞങ്ങളുടെ കുടുംബം ഒന്നടങ്കം ബി ജെ പിക്ക് പിന്നിൽ അണിചേരുമെന്ന് മരിയപുഷ്പവും അനിതയും പറഞ്ഞു. അതിനു ശേഷം പൊഴിയൂർ പരുത്തിയൂർ പള്ളിക്ക് മുന്നിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീകളും കുട്ടികളുമടക്കം ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: