കായംകുളം: കേരളത്തില്‍ മാറിമാറി വന്ന ഇടതുവലതു ഭരണത്തില്‍ തീവ്രവാദ സംഘടനകളെയും, തീവ്രവാദികളെയും സൃഷ്ടിക്കുവാനേ സാധിച്ചിട്ടുള്ളൂയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു. കായംകുളം എംഎസ്എം കോളജില്‍ കഴിഞ്ഞ മാസം ഏഴിന് കോളജ് ആര്‍ട്സ് ഡേയുടെ ഭാഗമായി ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരത്തില്‍ മാര്‍ച്ച് നടത്തിയ കോളജ് വിദ്യാര്‍ത്ഥികളെയും, അതിന് ഒത്താശ ചെയ്തു കൊടുത്ത അധികൃതരേയും അറസ്റ്റ്ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളത്തെ സാധാരണ മുസ്ലിം സമൂഹത്തെ ഉള്‍പ്പെടെ ആശങ്കയിലാഴ്ത്തി തീവ്രവാദം തഴച്ചുവളരുന്നു എന്നതിന്റെ സൂചന പരസ്യമായിട്ടും പോലീസ് മൗനം പാലിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ്. കേരളത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനം നിരോധിച്ചിട്ടില്ലെന്നും അതിനാല്‍ ബിജെപിയുടെ പരാതിയിന്മേല് നടപടി എടുക്കാന്‍ സാധിക്കില്ലായെന്നുമാണ് പോലീസിന്റെ വിചിത്രമായ മറുപടി. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് തീവ്രവാദികള്‍ക്ക് കുട പിടിക്കുന്ന നടപടിയാണ് ഇക്കാലമത്രയും ഇരുകക്ഷികളും സ്വീകരിച്ചു വന്നത്. ജനങ്ങളെ തമ്മിലടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ തീവ്രവാദ പ്രകടനം വരാന്‍ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും ജില്ലാ പ്രസിഡന്റ്് പറഞ്ഞു.
പുതിയിടത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി പോലീസ് സ്റ്റേഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാര്‍ രാംദാസ് അധ്യക്ഷനായി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പാറയില്‍ രാധാകൃഷ്ണന്, ബിജെപി ദക്ഷിണമേഖല സെക്രട്ടറി ജിതിന് ദേവ്, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കൃഷ്ണകുമാര്‍, അഡ്വ. സജീവ് തവക്കല്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് രമണി ദേവരാജന്‍, നിഷ, അനിത ഷാജി, സുനിത രാജു, സരസ്വതി രമേശ്, അഞ്ജനാകുമാരി, ജയചന്ദ്രന് പിള്ള, വിനോദ്, രാജശേഖരന്, മണ്ഡലം ജനറല്‍ സെക്രട്ടറി ആര്. രാജേഷ്, ബിജു എരുവ, മഠത്തില്‍ ബിജു, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: