കോട്ടയം: ഇതാ എത്തിപ്പോയി.! എവിടെ എവിടെ എന്ന് നാം തെരഞ്ഞുകൊണ്ടിരുന്ന, വംശമറ്റുപോയോ എന്നു നാം ഭയന്നിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ അതിനിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും എത്തിനോക്കാതിരുന്ന കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ കേരള സ്റ്റോറി വീണ്ടും വാര്‍ത്തയില്‍ ഇടം പിടിച്ചതോടെയാണ് കൂട്ടത്തോടെ രംഗത്തെത്തിയത്. ഇത്തവണ ക്രൈസ്തവരെ വര്‍ഗീയതയില്‍ നിന്നും രക്ഷിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ഭാഗമായിട്ടാണ് വരവ്. കേരള സ്റ്റോറി എന്ന സിനിമ ചില ക്രിസ്തീയ ദേവാലയങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചതാണ് അവരെ വേദനിപ്പിച്ചത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യമുള്ള ക്രിസ്തീയ സഭകള്‍ വര്‍ഗീയ വിദ്വേഷ പ്രചാരണത്തില്‍ നിന്നും പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥന. സക്കറിയ, സി.എസ.് ചന്ദ്രിക,വി. ആര്.സുധീഷ, എം.എന്‍ കാരശ്ശേരി, ബി.ആര്.പി.ഭാസ്കരന്, ടി.വി ചന്ദ്രന്, കെ.പി ഫാബിയന്‍, ഡോ.എന്‍.ജെ കുര്യന് തുടങ്ങി 46 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്. ചിലര്‍ക്കു വേദനിക്കുമ്പോള്‍ മാത്രം നമുക്കും വേദനിക്കും എന്നാണ് ലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: