കൊല്ലം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടി ആംഗമായ, ഇടതുപക്ഷ അനുകൂല അഭിഭാഷകര്‍ക്ക് ഭൂരിപക്ഷമുള്ള കൊല്ലം ബാര്‍ അസോസിയേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്യായമായ കോര്‍ട്ട് ഫീസ് വര്‍ധനവിന് എതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി.
കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന് ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. കോര്‍ട്ട് ഫീസ് വര്‍ധനവ് അന്യായമാണെന്നും ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബാര്‍ അസോസിയേഷന് അവശ്യപ്പെട്ടു.
എപ്രില്‍ ഒന്നു മുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. കുടുംബ കോടതിയില്‍ നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യുന്നതിന് 50 രൂപയായിരുന്നത് ഇനി മുതല്‍ വന്‍വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഹര്‍ജികാര്‍ക്ക് നഷ്ടപരിഹാര തുകയുടെ വര്‍ധനവിന് അനുസരിച്ച് ലക്ഷങ്ങള്‍ കെട്ടിവയ്ക്കേണ്ടി വരും.
ചെക്ക് കേസുകള്‍ക്കും പത്ത് ശതമാനം വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകളടക്കമുള്ളവര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: