ലണ്ടന്‍ : ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ലോക അത്ലറ്റിക് ഫെഡറേഷന്. ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്സില്‍ 48 അത്ലറ്റിക്സ് ഇനങ്ങളിലും സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് ലോക അത്ലറ്റിക്സ് ഫെഡറേഷന് 50,000 ഡോളര്‍ സമ്മാനത്തുക ആയി നല്‍കും എന്നാണ് പ്രഖ്യാപനം.
2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സ് മുതല്‍ അത്ലറ്റിക്സ് ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡല്‍ നേടുന്നവര്‍ക്കും സമ്മാനത്തുക നല്‍കും.ഒരു ഒളിമ്പിക് ഗെയിംസില്‍ സമ്മാനത്തുക നല്കുന്ന ആദ്യ അന്താരാഷ്ട്ര ഫെഡറേഷനായി ഈ പ്രഖ്യാപനത്തോടെ ലോക അത്ലറ്റിക് ഫെഡറേഷന് മാറും.
2.4 ദശലക്ഷം ഡോളറിന്റെ മൊത്തത്തിലുള്ള സമ്മാനത്തുക ലോക അത്ലറ്റിക് ഫെഡറേഷന് നല്‍കും. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് നല്കുന്ന സമ്മാനത്തുകയായ 50,000 ഡോളര്‍ എന്നത് ഏകദേശ 41.60 ലക്ഷം രൂപ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: