പിജി വിദ്യാർത്ഥികൾ ആർബിഐയുടെ സാമ്പത്തിക സാക്ഷരതാ ഐഡിയത്തോണിൽ പങ്കെടുക്കണമെന്ന് അറിയിച്ച് യുജിസി. സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടാണ് യുജിസി ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട് കൂടുതൽ ആശയങ്ങൾ ബിരുദാനന്തര ബിരുദധാരികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഈ കഴിഞ്ഞ ഫെബ്രുവരി 26-നാണ് ഐഡിയത്തോൺ ആരംഭിച്ചത്. സാമ്പത്തികവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഏപ്രിൽ 15-വരെ സമർപ്പിക്കാവുന്നതാണ്. ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ വിദ്യാർത്ഥികൾക്കൊഴികെ എല്ലാ പിജി വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
‘മണി മാറ്റേഴ്സ് ഫോർ യംഗ് അഡൾട്ട്: റീതിംഗിംഗ് ഔട്ട്റീച്ച് സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ പ്രബന്ധം സമർപ്പിക്കണം. 2,000 വാക്കുൾ ഉൾപ്പെടുന്ന പ്രബന്ധമാണ് തയാറാക്കേണ്ടത്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ പ്രബന്ധം അയക്കാവുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിഡിഎഫ് ഫോർമാറ്റിൽ സമർപ്പിക്കണം. എന്നാൽ ഒരു വിദ്യാർത്ഥിയുടെ ഒന്നിലധികം എൻട്രികൾ സ്വീകരിക്കില്ല.
മറ്റ് ഉറവിടങ്ങളിൽ നിന്നും കോപ്പി ചെയ്ത് വച്ച ആശയങ്ങൾ വിദ്യാർത്ഥികളെ അയോഗ്യരാക്കും. സർഗ്ഗാത്മകത, സാധ്യത, നവീകരണം, പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് എൻട്രികൾ വിലയിരുത്തിയത്. മികച്ച മൂന്ന് പ്രബന്ധങ്ങൾക്കാകും സമ്മാനം നൽകുക. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 75,000 രൂപയും മൂന്നാം സമ്മാനം 50,000 രൂപയുമാണ് ലഭിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്നവർ എൻട്രികൾ സമർപ്പിക്കുന്ന വേളയിൽ വിദ്യാർത്ഥിയുടെ മുഴുവൻ പേര്, യൂണിവേഴ്സിറ്റി, കോളേജ്, കോഴ്സ്-ബാച്ച് എന്നീ വിശദാംശങ്ങൾ, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ അയക്കുന്ന മെയിലിന്റെ ബോഡിയിൽ നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: