കോഴിക്കോട്: അഴിമതിയുടെ കാര്യത്തില്‍ ഇടതുവലതു മുന്നണികള്‍ ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. എംടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജനാധിപത്യമില്ലെന്നും സാമ്പത്തികതട്ടിപ്പും സ്വേച്ഛാധിപത്യവുമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല മകളും സാമ്പത്തിക തട്ടിപ്പു നടത്തി. കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ എതിര് ചേരിയിലാണെങ്കില്‍ ഡല്‍ഹിയില്‍ ഒരുമിച്ചാണ്. അഴിമതിയില്ലാത്ത നേതാക്കള്‍ കോണ്ഗ്രസിലൊ ഇന്‍ഡി മുന്നണിയിലോ ഇല്ല. എന്‍ഡിഎ അഴിമതിക്കെതിരെ പോരാടുന്നുവെന്നും മോദി അഴിമതിക്കാരെ ജയിലില്‍ അടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യവികസിക്കുന്നത് കേരളം വികസിക്കുമ്പോഴാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വികസനത്തില്‍ കേരളത്തിവന്റെ പങ്കാളിത്തമുണ്ടാവണം. നിങ്ങള്‍ അതിന് തയ്യാറാണോയെന്ന ചോദ്യത്തിന് അതെയെന്ന ജനങ്ങള്‍ മറുപടി നല്കി.
മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാമ്പത്തികശക്തി പതിനൊന്നില്‍ നിന്നും അഞ്ചായി. അമേരിക്കയുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ കോറോണയെ അതിജീവിച്ച ഏകരാജ്യം ഇന്ത്യയാണ്. ഓട്ടോമൊബൈല്‍ രംഗത്ത് ഇന്ത്യ ജപ്പാനെ കടത്തിവെട്ടി ലോകത്ത് മുന്നേറി. കുറഞ്ഞ വിലയ്ക്ക് രാജ്യത്തിനകത്തും പുറത്തും മരുന്നു വിതരണം ചെയ്യുന്നു.
മൊബൈല്‍ രംഗത്ത് ഒരിക്കല്‍ മെയ്ഡ് ഇന്‍ ചൈന എന്ന് കേട്ടിടത്ത് മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് വഴി മാറി. സ്ത്രീകളെയും യുവാക്കളയും കര്‍ഷകരെയും അവഗണിക്കെട്ടവരെയും മോദി ചേര്‍ത്തുനിര്‍ത്തി. രാജ്യത്തെ ജനങ്ങല്‍ക്ക് ഗ്യാസും ടോയ്ലറ്റും വീടുകളും വൈദ്യതിയും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കി.
2028 ആകുമ്പോഴേക്കും മൂന്നാംസാമ്പത്തിക ശക്തിയായി വളരുമ്പോള്‍ അതില്‍ പങ്കാളിയാവാന്‍ ദൈവത്തിന്റെ നാട് മോദിക്കൊപ്പവും കോഴിക്കോട് രമേശിനൊപ്പവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നഗരവീഥിയില്‍ കെഎസ്ഇബി വൈദ്യുതി വെളിച്ചം കെടുത്തി പ്രകടനത്തിന്റെ മാറ്റു കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും റോഡ്ഷോയില്‍ അണിനിരന്ന വന്‍ജനാവലി പ്രവര്‍ത്തകരുടെ വിജയപ്രതീക്ഷയും ആത്മവിശ്വാസത്തിന്റെയും പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാത്രി എട്ടരയോടെ നഗരത്തിലെത്തിയ നേതാവിനെ മണിക്കൂറുകള്‍ക്കു മുന്നെ പ്രവര്‍ത്തകര്‍ എത്തി കാത്തിരുന്നു. കൊടിതോരണങ്ങളും വര്‍ണബലൂണും ആകാശത്തില്‍ ഉയര്‍ന്നു പറന്നു. താളമേളങ്ങള്‍ അകമ്പടിയായി. അരയിടത്തുപാലത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നഗരവീഥി നിറഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അനുഗമിച്ചു. മുതലക്കുളത്ത് റോഡ് ഷോ സമാപിച്ചു.
സ്ഥാനാര്‍ത്ഥി എം ടി രമേശ് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ് കെ. നാരായണന് തുടങ്ങിയവര്‍ റോഡ് ഷോയില്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: