വെള്ളം കിട്ടാതാകുമ്പോഴും വിളവെടുക്കുമ്പോഴും ചെടികള്‍ മനുഷ്യന്റെ കേള്‍വിയുടെ പരിധിക്ക് പുറത്തുള്ള അള്‍ട്രാസോണിക് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായുള്ള കണ്ടെത്തല്‍ കൂടുതല്‍ പഠന വിധേയമാകുന്നു. ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ 2023 ല്‍ ‘സെല്‍’ എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച പഠനം വഴിയാണ് ചെടികള്‍ കരയുന്നുണ്ടെന്ന കണ്ടെത്തല്‍ പുറംലോകം അറിഞ്ഞത്. അന്ന് തക്കാളി, പുകയില ചെടികള്‍ എന്നിവയില്‍ നടത്തിയ പരീക്ഷണം ഇപ്പോള്‍ വൃക്ഷങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കുകയാണ് ഗവേഷകര്‍.
ചെടികള്‍ സമ്മര്‍ദ്ദത്തിലാകുന്ന സന്ദര്‍ഭങ്ങളിലാണ് ഈ കരച്ചില്‍ ഉയരുന്നതെന്നായിരുന്നു കണ്ടെത്തല്‍. ചില നാടകീയമായ മാറ്റങ്ങളുടെ ഫലമാണിത്. ആരോഗ്യമുള്ള ചെടികള്‍, മുറിച്ച ചെടികള്‍, നിര്‍ജ്ജലീകരണം സംഭവിച്ചവ എന്നിവയില്‍ നിന്നുള്ള ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ മെഷീന്‍ ലേണിംഗ് അല്‍ഗോരിതം വികസിപ്പിച്ചിരുന്നു. ഇതില്‍ സമ്മര്‍ദ്ദത്തിലാകുന്ന ചെടിയുടെ ശബ്ദം ഒരു മീറ്ററിലധികം ചുറ്റളവില്‍ കണ്ടെത്താനാകുമെന്നും പറയുന്നു. സമ്മര്‍ദ്ദമില്ലാത്ത സസ്യങ്ങള്‍ അധികം ശബ്ദമുണ്ടാക്കുന്നില്ല.
പരിസരത്തോട്് തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വിനിമയം ചെയ്യാന്‍ തന്നെയാവും ചെടികള്‍ ശ്രമിക്കുന്നതെന്നാണ് പഠനം പറയുന്നത്. ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന മൃഗങ്ങളുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: