കോട്ടയം: ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം. വെള്ളിയാഴ്ച വരെ പരിശീലനം തുടരും. രാവിലെ പത്തിനും ഉച്ചകഴിഞ്ഞ് രണ്ടിനുമായി രണ്ടു ബാച്ചുകള്‍ ആയാണ് പരിശീലനം നല്‍കുന്നത്. ജില്ലയില്‍ 9 നിയോജക മണ്ഡലങ്ങളിലായി 90 ബൂത്തകളില്‍ വനിതകളാണ് പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍. ജില്ലയില്‍ 1564 ബൂത്തുകളാണുള്ളത്. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലായാണ് ജില്ലാ സ്ഥിതി ചെയ്യുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ പത്ത് പിങ്ക് ബൂത്തുകള്‍ സജ്ജമാക്കും. പാലാ, കടുത്തുരുത്തി,വൈക്കം, ഏറ്റുമാനൂര്‍,പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രങ്ങള്‍. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്ളത് പുതുപ്പള്ളിയില്‍ ആണ്. 1992 പേര്. കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്തും കടുത്തുരുത്തിയും പൂഞ്ഞാറും മൂന്നാം സ്ഥാനത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: