ആലപ്പുഴ: നാടിനെ ആവേശത്തിലാഴ്ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്ന വന്‍ പ്രകടനമായാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാന്‍ കളക്ട്രറ്റിലേക്ക് എത്തിയത്. തുറന്ന ജീപ്പില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ നിറഞ്ഞ പ്രകടനം ആവേശകരമായി. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രണ്‍ജീത്, കളക്ട്രേറ്റിന് സമീപം വെച്ച് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെയ്ക്കാനുള്ള തുക കൈമാറി. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, ശോഭാസുരേന്ദ്രനെ സ്വീകരിച്ചു.
ശോഭാ സുരേന്ദ്രന്റെ കടന്നു വരവ് എന്‍ഡിഎയ്ക്ക് കൂടുതല്‍ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായി ആലപ്പുഴയെ മാറ്റി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. കെ. എസ്. രാധാകൃഷ്ണന് നേടിയ 1,87,729 വോട്ട് ഇക്കുറി ബിജെപിക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറുമെന്നാണ് പ്രതീക്ഷ. കരിമണല്‍ കര്‍ത്തയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുള്ള അനധികൃത ഇടപാടിന്റെ വിവരങ്ങള്‍ ശോഭാസുരേന്ദ്രന് പുറത്ത് വിട്ടതോടെ കോണ്‍ഗ്രസ് പാളയത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുകയാണ്. മാത്രമല്ല കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് പോലും കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് തന്റെ മണ്ഡലത്തില്‍ യാതൊരുവിധ വികസനവും കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപം ഇപ്പോഴും നിലനില്ക്കുന്നു.
ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണത്തിലുണ്ടായ കാലതാമസം കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായി ആലപ്പുഴക്കാര് കാത്തിരുന്ന ബൈപ്പാസ് മോദി ഭരണത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബൈപ്പാസിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിനു മുകളില്‍ പണി തീര്‍ക്കാന്‍ സാധിച്ചതും ബിജെപിഉയര്ത്തി കാണിക്കുന്നു 2019ല്‍ ആലപ്പുഴയില്‍ നിന്നും ജയിച്ച സിപിഎം പ്രതിനിധിക്ക് മണ്ഡലത്തില്‍ വികസനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ല എന്ന് ഇടതുപക്ഷ കേന്ദ്രങ്ങളില്‍ പോലും ആക്ഷേപമായി ഉയരുന്നു. ശോഭാ സുരേന്ദ്രന് നരേന്ദ്രമോദിയുമായുള്ള അടുപ്പവും ജയിച്ചാല്‍ ആലപ്പുഴയ്ക്ക് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവും ആലപ്പുഴയില്‍ ചര്‍ച്ചയാകുന്നു.
അഡ്വ. രണ്‍ജീത് ശ്രീനിവാസന്, ചേര്‍ത്തലയിലെ നന്ദു തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയതിന്റെ കണ്ണീര് ഇന്നും ഉണങ്ങിയിട്ടില്ല. കൊലയാളികളുടെ പിന്തുണയിലാണ് വേണുഗോപാലിന്റെ മത്സരം. പ്രബല സമുദായങ്ങള്‍ അടക്കം എന്‍ഡിഎയ്ക്ക് ഇത്തവണ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ദേശീയതയ്ക്ക് അനുകൂലമായ കാറ്റ് വീശുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വവും, പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: