കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എഴുത്തുകാരന് ടി. പത്മനാഭനെ ഗവര്‍ണ്ണറുടെ പ്രതിനിധിയാക്കിയതോടെ ഈ എഴുത്തുകാരനെയും ഇടത്പക്ഷ-ജിഹാദി കേരളം സംഘിയാക്കുമോ എന്ന ചോദ്യം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. ഇത് ചര്‍ച്ചയുമായിക്കഴിഞ്ഞു.
ഇടത് പക്ഷത്തെ എതിര്‍ക്കുന്ന ആരെയും സംഘിയാക്കുന്ന പ്രവണത കൂടിവരികയാണ് കേരളത്തില്‍. മോദിയുടെ വേദിയില്‍ എത്തിയ നടി ശോഭനയെയും മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ എം.കെ. സാനുമാഷെയും സംഘിയായി ചിത്രീകരിച്ചിരുന്നു.
പൊതുവേ ഇടത് സഹയാത്രികനായി കരുതപ്പെടുന്ന എഴുത്തുകാരനാണ് ടി. പത്മനാഭന്. പക്ഷെ ചില വിഷയങ്ങളില്‍ ഇദ്ദേഹം നീതിയുടെ ഭാഗത്ത് നിന്ന് ശബ്ദമുയര്‍ത്താറുമുണ്ട്. ഈയിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ നിലവാരം കുറഞ്ഞ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ടി.പത്മനാഭന് രാഹുല്‍ മാങ്കൂട്ടത്തിലിനെയും അദ്ദേഹത്തെ പിന്തുണച്ച ഷാഫി പറമ്പിലിനെയും വിമര്‍ശിച്ചിരുന്നു. അതുപോലെ, പിണറായിയുടെ അമിതാധികാര പ്രയോഗത്തിന് എതിരെ എംടി വാസുദേവന്‍ നായര്‍ ഈയിടെ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നതിന് മുന്‍പേ, പ്രത്യക്ഷത്തില്‍ പിണറായിയുടെ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് എഴുത്തുകാരന് ടി പത്മനാഭന് രംഗത്ത് വന്നിരുന്നതും ശ്രദ്ധേയമാണ്. ആദര്‍ശധീരനായ ആരിഫ് മുഹമ്മദ് ഖാനോട് പൊതുവെ ബഹുമാനമുള്ള എഴുത്തുകാരന് കൂടിയാണ് ടി. പത്മനാഭന്.
ഈയിടെ മഞ്ഞുമ്മല്‍ ബോയ്സിനെ വിമര്‍ശിച്ച കൂട്ടത്തില്‍ മട്ടാഞ്ചേരി മാഫിയയെ വിമര്‍ശിച്ച ഇടത്പക്ഷ എഴുത്താകനായി കരുതപ്പെടുന്ന ജയമോഹനെയും ഇടത്-ജിഹാദി കൂട്ടായ്മ സംഘിയാക്കി ചിത്രീകരിച്ചിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനും എസ് എഫ് ഐയ്ക്കും എതിരെ ശക്തമായി പടനയിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടത് സാംസ്കാരികപ്രവര്‍ത്തകര്‍ ശബ്ദമുയര്ത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഗവര്‍ണറുടെ പ്രതിനിധിയായി ടി. പത്മനാഭന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എത്തിയിരിക്കുന്നത്.
അക്കാദമിക രംഗത്തെ രാഷ്ടീയവല്ക്കരണത്തിനും സ്വജനപക്ഷപാത നിയമനങ്ങള്‍ക്കുമെതിരെ കുരിശുയുദ്ധം നയിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഇടതുസഹയാത്രികനായ ഗോപിനാഥ് രവീന്ദ്രന് പിണറായി സര്‍ക്കാര്‍ തുടര്‍നിയമനം നടത്തിയതിനെ ഗവര്‍ണര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗോപിനാഥ് രവീന്ദ്രന് രാജിവെച്ചിരുന്നു. പകരം പ്രൊഫ. ബിജോയ് നന്ദനാണ് പുതിയ വൈസ് ചാന്‍സലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: