മുംബൈയ്ക്കും ഗോരഖ്പൂരിനുമിടയിൽ അദ്ധ്യാപകർക്കായി പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി റെയിൽവേ. തിരക്ക് നിയന്ത്രിക്കുന്നതിനാണ് സർവീസ് ആരംഭിക്കുന്നത്. ദാദറിനും ഗോരഖ്പൂരിനും ഇടയിലാണ് രണ്ട് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുത. മെയ് രണ്ടിന് അദ്ധ്യാപകർക്കായുള്ള ട്രെയിൻ സർവീസ് ആരംഭിക്കും.
മെയ് രണ്ടിന് ഉച്ചയ്ക്ക് 2.05-ന് ദാദറിൽ നിന്നും ടീച്ചേഴ്സ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കും. ജൂൺ 10-ന് ഉച്ചയ്ക്ക് 2.25-ഓടെ ഗോരഖ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസമാണ് ദാദറിലെത്തുക. കല്യാൺ, നാസിക് റോഡ്, ഭുസാവൽ, ഹർദ, ഇറ്റാർസി, റാണി കംലാപതി സ്റ്റേഷൻ, ബിന, ലളിത്പൂർ, ടികാംഗഡ്, ഖാർഗാപൂർ, മഹാരാജ ഛത്രസാൽ സ്റ്റേഷൻ ഛത്തർപൂർ, ഖജുരാഹോ, മഹോബ, ബന്ദ, ചിത്രകൂടം കർവി, മണിക്പൂർ, പ്രയാഗ്പൂർ, പ്രയാഗ്പൂർ റോഡ്, വാരണാസി, ഔൻരിഹാർ, മൗ, ഭട്നി, ഡിയോറിയ സദർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
ട്രെയിനിൽ എസി-2 ടയർ, മൂന്ന് എസി-3 ടയർ, 8 സ്ലീപ്പർ ക്ലാസ്, 2 ഗാർഡിന്റെ ബ്രേക്ക് വാനുകൾ എന്നിങ്ങനെ അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ് ഉള്ളത്. പ്രത്യേക നിരക്കിലാകും ട്രെയിനുകൾ സർവീസ് നടത്തുക. ഇതിന്റെ ബുക്കിംഗ് മാർച്ച് 31-ന് ഉച്ചയ്ക്ക് 2.30-ഓടെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മുംബൈ റിസർവേഷൻ സെന്ററിലെ നോമിനേറ്റഡ് കൗണ്ടറുകളിൽ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: