Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചപരിവര്‍ത്തനം സമാജത്തിന്റെ ആവശ്യം

നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്‌ക്ക് ശേഷം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഓര്‍ഗനൈസര്‍ വാരികയ്‌ക്ക് നല്‍കിയ അഭിമുഖം.

Janmabhumi Online by Janmabhumi Online
Apr 1, 2024, 05:16 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഇക്കുറി പ്രതിനിധിസഭയിലെ അംഗങ്ങളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതായി കാണുന്നു. എങ്ങനെയാണിത് സംഭവിച്ചത്.?

പൊടുന്നനെ എന്നത് ശരിയല്ല. അത് ക്രമേണ വര്‍ധിച്ചതാണ്. പ്രവര്‍ത്തനം വികസിച്ചതോടെ സ്വയംസേവകരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. അതുകൊണ്ട് പ്രതിനിധികളുടെ എണ്ണവും വര്‍ധിച്ചു. ശാഖകള്‍ വളരുമ്പോള്‍ സ്വാഭാവികമായി സക്രിയ സ്വയംസേവകരുടെ എണ്ണവും കൂടും. കൂടാതെ നമ്മള്‍ ക്ഷണിച്ചെത്തിയ സഹോദരങ്ങളും ഏറെയുണ്ടായിരുന്നു. സംഘത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രതിനിധികളെ അയച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷവും കൊവിഡ് പ്രശ്‌നങ്ങളുള്ളതിനാല്‍ പ്രതിനിധികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.

പ്രതിനിധിസഭയില്‍ സ്വാഭാവികമായും എത്തേണ്ട പലരെയും അക്കാലത്ത് ഒഴിവാക്കി. ഉദാഹരണത്തിന് ഒരു വര്‍ഷം വിഭാഗ് പ്രചാരകന്മാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്ത വര്‍ഷം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്തേണ്ടതില്ലെന്ന് നിശ്ചയിച്ചു. അതുകൊണ്ടാണ് മുന്‍വര്‍ഷങ്ങളില്‍ പ്രതിനിധികളുടെ എണ്ണം കുറവായിരുന്നത്. അതുകൊണ്ടുതന്നെയാണ് ഇക്കുറി എണ്ണം പൊടുന്നനെ കൂടി എന്ന് തോന്നുന്നതും.

ആര്‍എസ്എസിന്റെ ശതാബ്ദിയില്‍ പ്രത്യേകമായി എന്തെല്ലാം ലക്ഷ്യങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്?

ശതാബ്ദിയുടെ പശ്ചാത്തലത്തില്‍, സംഘടനാപരമായി രണ്ട് ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത് – ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ ഗുണാത്മകമായ വികാസം സാധ്യമാക്കുക. ഈ പൊതുലക്ഷ്യം എല്ലാ പ്രവര്‍ത്തകരുടെയും മനസ്സില്‍ ഉണ്ടാകമണമെന്ന് പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തനത്തിന്റെ ഗുണനിലവാരം വര്‍ധിക്കുന്നതിലൂടെ അതിന്റെ പ്രഭാവവും വര്‍ദ്ധിക്കും. എണ്ണത്തോടൊപ്പം ഗുണവും എന്നതാണ് വര്‍ധനയുടെ അളവുകോല്‍.

സാമാജിക കാഴ്ചപ്പാടില്‍ പഞ്ചപരിവര്‍ത്തനം എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. ദേശീയ കാഴ്ചപ്പാടില്‍ ബൗദ്ധിക ആഖ്യാനങ്ങളെ സ്ഥാപിക്കുക എന്നതും സാമൂഹിക മാറ്റത്തിനായി സജ്ജനങ്ങളുടെ ശക്തിയെ അണിനിരത്തുക എന്നതും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ആര്‍എസ്എസിന്റെ ശതാബ്ദിയില്‍, സംഘടനാ തലത്തിലും സാമാജിക തലത്തിലും ഈ വിഷയങ്ങളിലെല്ലാം മുന്നിട്ടിറങ്ങാന്‍ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.

പഞ്ചപരിവര്‍ത്തനത്തിന്റെ സമ്പൂര്‍ണ സങ്കല്‍പ്പത്തെ സാധാരണ ജനങ്ങളോട് എങ്ങനെ വിശദീകരിക്കും? എന്തൊക്കെ വെല്ലുവിളികളാണ് അതിലുള്ളത്?

സമയവും സാഹചര്യവും അനുകൂലമാകുമ്പോള്‍ ജാഗ്രതയും പരിശ്രമവും ആഴത്തിലുള്ള ശ്രദ്ധയും കൂടുതല്‍ ആവശ്യമാണ്. ഇന്ന്, ദേശീയ ചിന്തകളുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യമാണ്. എന്നാല്‍, ഈ അനുകൂല അന്തരീക്ഷം വെറുതെ ആസ്വദിക്കാനും അലസമായി ഇരിക്കുന്നതിനുമുള്ളതല്ല; പ്രയത്‌നങ്ങള്‍ അതിന്റെ കൊടുമുടിയിലെത്തേണ്ട കാലമാണിത്. പഞ്ചപരിവര്‍ത്തനം എന്ന ആശയം സംഘത്തിന്റെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തകരെ അടിസ്ഥാന ആദര്‍ശങ്ങളില്‍ ഉറച്ച്, അതിനോടുള്ള സമീപനം സുദൃഢമാക്കുക എന്നതാണ്. എന്തായാലും പഞ്ചപരിവര്‍ത്തനം പൊതുവെ സമാജത്തിന്റെ ആവശ്യമാണ്.

സമൂഹത്തില്‍ സമരസത (സാഹോദര്യഭാവേനയുള്ള സമത്വം) പ്രാവര്‍ത്തികമാക്കാനുള്ള ഊന്നല്‍, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, കുടുംബമൂല്യങ്ങളില്‍ ഉണര്‍വ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാരതീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ‘സ്വ’ (തനിമ) ബോധം വളര്‍ത്തിയെടുക്കല്‍, പൗരധര്‍മ്മം പാലിക്കുന്നതിലുള്ള സാമാജിക ഉണര്‍വ് തുടങ്ങിയവയാണ് പഞ്ചപരിവര്‍ത്തനത്തിലുള്ളത്. ഇവയെല്ലാം സമാജത്തെ മൊത്തത്തില്‍ ബാധിക്കുന്നവയാണ്.

രണ്ടാമതായി, ഈ വിഷയങ്ങള്‍ വ്യക്തികളോടും കുടുംബങ്ങളോടും ശാഖയുടെ ചുറ്റുപാടുകളിലും ചര്‍ച്ച ചെയ്യണം. വിശാലമായ സമാജത്തിലേക്ക് ഈ ആശയങ്ങള്‍ എത്തിക്കണം. ഇപ്പോള്‍ ഇത് പൊതുവെ സ്വയംസേവകരുടെ മുന്നില്‍ വച്ചിട്ടുണ്ട്. ഓരോരുത്തരും അവരവരില്‍ മാറ്റം തൊണ്ടുവരണം. ഇത് വലിയ ചിന്തയുടെയോ അക്കാദമിക സെമിനാറുകളുടെയോ വിഷയം മാത്രമല്ല, പ്രവര്‍ത്തനത്തിന്റെയും പെരുമാറ്റത്തിന്റെയും വിഷയമാണ്. കൂടാതെ, ഐക്യത്തെയും സദ്ഭാവനയെയും മുന്‍നിര്‍ത്തി സാമൂഹിക നേതൃയോഗങ്ങള്‍ നടത്തും. ഈ വിശാലമായ സമാജത്തില്‍ സംഘത്തിന് ആഴത്തിലുള്ള ബന്ധമുണ്ട്… അതുകൊണ്ട് പഞ്ചപരിവര്‍ത്തനം എന്ന ആശയം എല്ലാവരോടും ചര്‍ച്ച ചെയ്യുകയും സമാജപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യും.

പ്രതിനിധി സഭയില്‍ ദേവി അഹല്യബായ് ഹോള്‍ക്കറിനെക്കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ടായിരുന്നു. എന്തെങ്കിലും പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?

പരാക്രമത്തിന്റെയും ശക്തിയുടെയും പ്രതീകമായ ദേവി അഹല്യബായ് ഹോള്‍ക്കറുടെ പേര് സംഘപ്രവര്‍ത്തകര്‍ ചൊല്ലുന്ന ഏകാത്മതാ സ്‌തോത്രത്തില്‍ ആദരവോടെ പരാമര്‍ശിക്കുന്നതാണ്. ദേവിയുടെ ചരിത്രം ശരിയായി വിശകലനം ചെയ്താല്‍, സമാജം, ധര്‍മ്മം, ഭരണം തുടങ്ങി വിവിധ മേഖലകളില്‍ നിരവധി മികച്ച മാതൃകകള്‍ കാണാം. ദേവിയുടെ മുന്നൂറാം ജന്മവാര്‍ഷികത്തില്‍ രണ്ട് മൂന്ന് വിഷയങ്ങള്‍ സംഘം മുന്നോട്ടുവയ്‌ക്കുന്നു. പൊതുവേ, ഹിന്ദു സമൂഹത്തില്‍, നിരാലംബരായ വിഭാഗങ്ങള്‍ക്ക് രാഷ്‌ട്രനിര്‍മ്മാണത്തില്‍ ഒരു പങ്കും ചെയ്യാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന തെറ്റായ ധാരണയുണ്ട്. സ്ത്രീകളെക്കുറിച്ച് സമാനമായ വികല ധാരണയുണ്ട്. ദേവി അഹല്യബായ് ഹോള്‍ക്കറുടെ ജീവിതം അത്തരം എല്ലാ പ്രചാരണങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കുന്നു. സ്വന്തം സമുദായത്തില്‍ നിന്ന് അഹല്യാബായ് ഉയര്‍ന്നുവന്ന രീതിയും ഭര്‍ത്താവിന്റെ അകാല വിയോഗത്തിനുശേഷവും ഭരണത്തിന്റെ ഉജ്ജ്വലമായ മാതൃക കാഴ്ചവച്ചതുമൊക്കെ ഹിന്ദുസമാജത്തിനുമുന്നില്‍ ശക്തമായ ഒരു പ്രഖ്യാപനം മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

രണ്ടാമതായി, ഇന്ന് സമൂഹത്തില്‍ സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. രാഷ്‌ട്ര സേവിക സമിതിയിലെയും മറ്റ് സംഘടനകളിലെ വനിതാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന മഹിളാ സമന്വയത്തിലെയും സഹോദരിമാര്‍ ഈ വര്‍ഷം രാജ്യത്തുടനീളം നാനൂറിലധികം സ്ത്രീസമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. അഞ്ച് ലക്ഷത്തിലധികം സ്ത്രീകളുടെ പങ്കാളിത്തം അതിലുണ്ടായി. ഈ കാഴ്ചപ്പാടില്‍ ദേവി അഹല്യബായി ജയന്തിയുടെ ത്രിശതാബ്ദി ആ മുന്നേറ്റം തുടരാനുള്ള നല്ല അവസരമാണ്. സംഘം പ്രത്യേകമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുപകരം, ഒരു സമഗ്ര പദ്ധതി മുന്നില്‍വച്ച് ഒരു ആഘോഷ സമിതി രൂപീകരിക്കും. അത് മറ്റ് സ്ത്രീ സംഘടനകളോടും സമാജത്തിലെ എല്ലാ വിഭാഗങ്ങളോടും ചേര്‍ന്ന് ആഘോഷങ്ങള്‍ സംഘടിപ്പിക്കും. അഹല്യാബായ് ഹോള്‍ക്കറുടെ മഹത്തായ ജീവിതം അവതരിപ്പിക്കുന്ന സാഹിത്യം പ്രസിദ്ധീകരിക്കുകയും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.

സംഘത്തിന്റെ പ്രവര്‍ത്തനം ക്രമാനുഗതമായി പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഭാരതവിരുദ്ധ, ആര്‍എസ്എസ് വിരുദ്ധ ശക്തികളുടെ തന്ത്രങ്ങളും മുന്നോട്ടുവരുന്നു. ഈ വെല്ലുവിളിയെ എങ്ങനെ നേരിടും?

എതിര്‍പ്പിലൂടെ അവര്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയെ അംഗീകരിക്കുകയാണ്. ഭാരതത്തിന്റെ പ്രാധാന്യവും സംഘസ്വാധീനവും വര്‍ധിച്ചില്ലെങ്കില്‍ പിന്നെ എതിര്‍പ്പിന് കാരണമില്ലല്ലോ. വിപുലമായ പ്രവര്‍ത്തനത്തിലൂടെയും സ്വയംസേവകരുടെ പങ്കാളിത്തത്തിലൂടെയും എല്ലാ മേഖലയിലും സാന്നിധ്യം വര്‍ധിപ്പിച്ച്, സാമൂഹികവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി, എതിരാളികള്‍ എന്ന് വിളിക്കുന്നവരുടെ പരിശ്രമങ്ങളോട് പ്രതികരിക്കും.

അങ്ങ് വീണ്ടും സര്‍കാര്യവാഹായി തെരഞ്ഞെടുക്കപ്പെട്ടു. സംഘത്തിന്റെ വിമര്‍ശകര്‍ അതിനെ ഒരു സ്വേച്ഛാധിപത്യ സംഘടനയായി കണക്കാക്കുന്നു, സാധാരണ ജനങ്ങളിലും ആശയക്കുഴപ്പമുണ്ട്. സംഘത്തിലെ ജനാധിപത്യത്തെ എങ്ങനെ വിശകലനം ചെയ്യും?

തുറന്ന അന്തരീക്ഷമുള്ള ഒരു സംഘടനയാണ് സംഘം. എന്നിട്ടും സ്വേച്ഛാധിപത്യ സംഘടനയെന്ന് ആക്ഷേപിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല; ശാഖയില്‍ ആര്‍ക്കും പങ്കെടുക്കാം. മുന്‍ സര്‍സംഘചാലക് പൂജനീയ ബാളാസാഹേബ് ദേവറസ്ജി ഒരിക്കല്‍ പറഞ്ഞിരുന്നു, ‘ഒരു സാധാരണ സ്വയംസേവകന് പോലും സംഘത്തിലെ ഏറ്റവും ഉന്നതനായ സര്‍സംഘചാലകനോട് ഒരു ചോദ്യം ചോദിക്കാം, സര്‍സംഘചാലകന്‍ നേരിട്ട് ഉത്തരവും നല്‍കുന്നു’. ഇത്തരത്തിലുള്ള ജനാധിപത്യമാണ് സംഘത്തിലുള്ളത്. ഒരു പക്ഷെ മറ്റൊരു സംഘടനയിലും ഇങ്ങനെയുണ്ടാകില്ല. വിമര്‍ശകര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പറ്റാത്തത് അതുകൊണ്ടാണ്. കുടുംബാന്തരീക്ഷമുള്ള സംഘടനയാണ് സംഘം. സംഘത്തിലെ എല്ലാ തലങ്ങളിലുമുള്ള തീരുമാനങ്ങളും കൃത്യമായ ആലോചനയ്‌ക്കും സമവായത്തിനും ശേഷമാണ് എടുക്കുന്നത്.

രാജ്യത്ത് തെരഞ്ഞെടുപ്പ് കാലമാണ്. സംഘത്തിനും ഇത് തെരഞ്ഞെടുപ്പ് വര്‍ഷമാണ്. ജനാധിപത്യത്തിന്റെ ആഘോഷത്തെ എങ്ങനെ കാണണം?

പ്രതിനിധിസഭാ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചിരുന്നു. സമാപന പ്രഭാഷണത്തില്‍ പൂജനീയ സര്‍സംഘചാലക് ജനാധിപത്യ വ്യവസ്ഥയിലെ ഓരോ പൗരന്റെയും കടമയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. പഞ്ചപരിവര്‍ത്തന ദൗത്യത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്യുക എന്ന കടമ ഓരോ പൗരനും നിറവേറ്റണം. 100 ശതമാനം പോളിങ് ഉറപ്പാക്കാന്‍ പരിശ്രമിക്കണം. അതാത് മേഖലകളില്‍ പ്രവര്‍ത്തിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇത്തരം സമയങ്ങളില്‍, ദേശീയ പ്രശ്‌നങ്ങള്‍ സമാജത്തിന് മുന്നില്‍ കൊണ്ടുവരണം, സാമൂഹിക ക്ഷേമം, ദേശീയ ഐക്യം, ഭാരതത്തിന്റെ സുരക്ഷ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. പൊതുജനാഭിപ്രായപരിഷ്‌കരണമാണ് ആവശ്യമെന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പറഞ്ഞിരുന്നു. ഈ പ്രവര്‍ത്തനം വര്‍ഷം മുഴുവനും തുടരേണ്ടതാണെങ്കിലും, തെരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ പ്രസക്തമാണ്.

സംഘപ്രവര്‍ത്തനം മുന്നേറുകയാണ്. ഈ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കും?

സംഘത്തിന് കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു സംഘടനാ ഘടനയുണ്ട്. അത് സംഘത്തിന്റെ പ്രവര്‍ത്തന ഘടകമാണ്. ഈ ഘടനയ്‌ക്കുള്ളിലാണ് സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാലും, സംഘത്തിന്റെ തനിമ സ്വതസിദ്ധമായ ഒരു ദേശീയ പ്രസ്ഥാനമെന്നതാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും സമാജത്തിന്റെ ആത്മാവിനെ ഉണര്‍ത്താനും അണിനിരത്താനും അതുവഴി സമഗ്രമായ സാമൂഹികപരിവര്‍ത്തനം സാധ്യമാക്കാനും പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സമൂഹത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ ഉണ്ടാകരുത്. ദേശീയതയുടെ വികാരം എല്ലാ വിഭാഗം ജനങ്ങളിലും വ്യാപിക്കണം. ജനങ്ങളെ പ്രബുദ്ധരാക്കി, മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന ശക്തമായ ദേശീയ പ്രസ്ഥാനമായി സംഘം മാറണം. അതിനാല്‍, സമാജത്തിനുള്ളില്‍ ഒരു സംഘടനയായി പ്രവര്‍ത്തിക്കുകയല്ല, മറിച്ച് സമാജത്തെ തന്നെ സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് സംഘം എപ്പോഴും ഊന്നിപ്പറയുന്നു. അതുകൊണ്ട് സംഘവും സമാജവും തമ്മില്‍ ഒരു വേര്‍തിരിവും പാടില്ല. ഈ കാഴ്ചപ്പാടില്‍ ദേശീയതയുടെ ആത്മാവ് തിരിച്ചറിഞ്ഞ് സമാജത്തിലെ സജ്ജനശക്തിയെ സമാഹരിച്ച് രാഷ്‌ട്രപുനരുജ്ജീവനത്തിനുള്ള പ്രവര്‍ത്തനത്തില്‍ ഓരോരുത്തരും പങ്കാളികളാകണം. ഇതിനെ സംഘത്തിന്റെ കാഴ്ചപ്പാടെന്നോ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്നോ നിങ്ങള്‍ക്ക് വിശേഷിപ്പിക്കാം.

Tags: Dattatreya HosabaleRastriya Swayamsevak Sangh ( RSS )
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
Main Article

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
India

അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ പ്രഹരം: ദത്താത്രേയ ഹൊസബാളെ

India

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് തന്നെ നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു ; രാഷ്‌ട്രസുരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം : ദത്താത്രേയ ഹൊസബാളെ

India

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

India

ഭാരതം സേവനത്തിന്റെ നാട്, ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങൾ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies