ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളീ ഹിന്ദു ആദ്ധ്യാത്മിക സംഘടനയായ ‘മന്ത്ര’ (മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ്) യുടെ ചുമതലയില്‍ 2025 ഓഗസ്റ്റില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്റെ ഭാഗമായ ശിവാലയ പര്യടനത്തിന് തുടക്കം കുറിച്ചു. പരശുരാമനാല്‍ പ്രതിഷ്ഠിതമായ കേരളത്തിലെ 108 ശിവാലയങ്ങളിലേക്ക് എത്തുകയും അവിടെനിന്നും ശിവലിംഗങ്ങള്‍ പൂജിച്ച് കണ്‍വെന്‍ഷനില്‍ സ്ഥാപിക്കുകയും ചെയ്യുന്ന ചടങ്ങ് മന്ത്രയുടെ സ്പിരിച്ചല്‍ കോര്‍ഡിനേറ്റര്‍ മനോജ് വി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പഞ്ചാക്ഷരീ ഹോമത്തോടെ തുടക്കം കുറച്ചു.
ശിവോഹം 2025 എന്ന പേരോടുകൂടിയ മന്ത്ര ഹിന്ദു കണ്‍വെന്‍ഷനിലെ പ്രധാന ചടങ്ങാണ് കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലേക്കുള്ള പര്യടനവും അവിടെനിന്നുള്ള ഉത്സവ മൂര്‍ത്തിരൂപമായ ശിവലിംഗങ്ങള്‍ കണ്വെന്ഷന് നടക്കുന്ന സ്ഥലത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക എന്നതും എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കര്‍ അറിയിച്ചു. ഇതില്‍കൂടി നോര്‍ത്ത് അമേരിക്കയിലെ ഓരോ മലയാളീ ഹിന്ദുകുടുംബത്തെയും അവരുടെ സ്വദേശത്തിനടുത്തുള്ള ശിവക്ഷേത്രങ്ങളുമായി ആത്മീയമായി ബന്ധിപ്പിക്കുവാനും, കന്യാകുമാരി മുതല്‍ മൂകാംബിക വരെ ഉള്ള നൂറ്റെട്ട് ശിവാലയങ്ങളെ കുറിച്ച് ആഗോള തലത്തിലുള്ള ഹിന്ദു സമൂഹത്തില്‍ അവഗാഹമുണ്ടാക്കുവാനും 2025 കണ്‍വെന്‍ഷനോടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: