ന്യൂദൽഹി: ദൽഹിയിലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ദൽഹി മന്ത്രി കൈലാഷ് ഗഹ്ലോട്ടിനെ ശനിയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നജഫ്ഗഡിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎയായ ഗഹ്ലോട്ട് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ദൽഹി സർക്കാരിലെ ഗതാഗത, ആഭ്യന്തര, നിയമ വകുപ്പുകളുടെ മന്ത്രിയാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മൊഴി രേഖപ്പെടുത്താനും കേസിൽ ചോദ്യം ചെയ്യലിനും ഹാജരാകാൻ ഗഹ്ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: