തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കാനുളള തുക നല്‍കിയത് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളാണെന്ന് കേന്ദ്രസഹമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്. മന്ത്രി പദത്തില്‍ ഏറ്റവും സംതൃപ്തി നല്‍കിയിട്ടുള്ളത് വിദേശത്ത് അകപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണെന്നും മുരളീധരന് പറഞ്ഞുയ.
റഷ്യയില്‍ യുദ്ധമുഖത്ത് അകപ്പെട്ട നാല് പേരില്‍ രണ്ട് പേര് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ സുരക്ഷിതരാണ്.മറ്റു രണ്ടു പേരെ സുരക്ഷിതരായി എത്തിക്കാന്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.മണിപ്പൂര്‍ വിഷയം മതപരമായ കാര്യമല്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വൈദികരോടൊപ്പം പ്രധാനമന്ത്രിയെ താന്‍ കണ്ടിട്ടുണ്ട്.അവര്‍ക്ക് അങ്ങനെയൊരു ആശങ്ക ഉള്ളതായി തോന്നിയിട്ടില്ല. സഭാ നേതാക്കള്‍ അവരവരുടെ അഭിപ്രായം പറഞ്ഞതാകും. പ്രസംഗം കേള്‍ക്കാതെ മറുപടി പറയാനാകില്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: