കോട്ടയം: യു.കെയില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നായി പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വൈക്കം ബ്രഹ്‌മമംഗലം സ്വദേശിനിയായ അഞ്ജന പണിക്കര്‍ക്കെതിരെ പോലീസ് കേസെടുത്തു.
രാജപുരം സ്വദേശിനിയായ ഡിനിയ ബാബു, ബന്ധുക്കളായ അഖില എബഹാം, സാന്‌റോ ജോസ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസ്. ഡിിനിയയില്‍ നിന്ന് 6.40 ലക്ഷം രൂപയും മറ്റു രണ്ടുപേരില്‍ നിന്നായി 6.10 ലക്ഷം രൂപയുമാണ് അഞ്ജന തട്ടിയെടുത്തതായി പറയുന്നത്.
നാലു മാസത്തിനുള്ളില്‍ കെയര്‍ടേക്കര്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന ഉറപ്പിലാണ് അഞ്ജന പണം വാങ്ങിയത്. അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി കൈമാറുകയായിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും വിസ ലഭിക്കുകയോ വിളിച്ചറിയിക്കുകയോ ഉണ്ടായില്ല.തുടര്‍ന്ന് അഞ്ജനയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. നേരില്‍ ചെന്നിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് രാജപുരം പോലീസില്‍ പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: