കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് ചെടി കണ്ടെത്തിയെന്ന കേസില്‍ വനം വകുപ്പ് പോലീസിന്റെയും എക്‌സൈസിന്റെയും അന്വേഷണം നേരിടേണ്ടി വരും. ഇരു വകുപ്പുകളും ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വനംവകുപ്പിന് പൊതുവില്‍ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ട് ഇന്നലെ വനംമന്ത്രി എ.കെ. ശശിധരന് കൈമാറി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കൂടുതല്‍ പേരുടെ മൊഴിയെടുക്കണമെന്നും അഡീഷില്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഞ്ചാവ് ചെടി സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് നല്‍കിയ റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയനെ കോട്ടയം സി.സി.എഫ് എഫ് ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. ജയന്‍ പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമായി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പും അതിനിടെ പുറത്തുവന്നിട്ടുണ്ട്. കഞ്ചാവ് ചെടി സംബന്ധിച്ച കാര്യങ്ങളാണ് ഈ ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: