തിരുവനന്തപുരം: ഏതായാലും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന് തൊടുത്തുവിട്ട അമ്പ് ഒന്നിന് ഒമ്പതായി തിരികെച്ചെല്ലുന്നുണ്ട്. പാര്‍ട്ടി ചിഹ്നം സംരക്ഷിക്കാനാണ് സി.പി.എം മുഖ്യമായും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന ബാലന്റെ പരാമര്‍ശം പാര്‍ട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
കേന്ദ്രത്തില്‍ ആരു ഭരിക്കുമെന്നൊക്കെ തങ്ങള്‍ തീരുമാനിക്കുമെന്നൊക്കെ മറ്റ് നേതാക്കള്‍ തള്ളി മറിച്ചുകൊണ്ടിരിക്കെയാണ് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കുകയെന്ന സ്വാര്‍ത്ഥ ലക്ഷ്യം മാത്രമേ താങ്ങള്ക്കുള്ളൂ എന്ന മട്ടില്‍ ബാലന് പ്രസംഗിച്ചത് . ഏതായാലും ഇത് കോണ്‍ഗ്രസ് നല്ലൊരു പ്രചാരണായുധമാക്കി.
സി.പി.എം എന്തിനു മത്സരിക്കുന്നു എന്ന് ചോദ്യം പൊതുവേദികളില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അതിനിടെ പാര്‍ട്ടി ചിഹ്നം രക്ഷിച്ചെടുക്കാന്‍ മല്‍സരിക്കുന്ന സി.പി.എമ്മിനെ എന്തിന് വിജയിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് വോട്ടര്‍മാരോട് ആരായുന്നത്.
കേരളത്തില്‍ കീരിയും പാമ്പുമായി അഭിനയിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ ഒരു മുന്നണിയിലാണ് ഇരുകക്ഷികളുമെന്നത് അറിയാവുന്ന വോട്ടര്‍മാര്‍ ഇരുവരുടേയും ചക്കളത്തി പോരാട്ടം കണ്ട് ഊറി ചിരിക്കുകയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: