ഗുവാഹത്തി: ലോകകപ്പ് ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യത മത്സരം മൂന്നാം പാദത്തിന്റെ രണ്ടാം മത്സരത്തില്‍ ഭാരതം ഇന്ന് അഫ്ഗാനിസ്താനെ നേരിടും. മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയിന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഖത്തര്‍ കുവൈത്തിനെ നേരിടും. ഖത്തറാണ് ഗ്രൂപ്പില്‍ ഒന്നാമത്. കുവൈറ്റ് മൂന്നാമതും. ഭാരതത്തിനും കൂവൈറ്റിനും ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകമാണ്.
ഇന്ന് ഭാരത ഫുട്ബാള്‍ ടീം നായകന് സുനില്‍ ഛേത്രിയുടെ 150 ാം അന്താരാഷ്ട്ര മത്സരമാണ്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന് ആദരിക്കും. 2005 ജൂണ്‍ 12ന് ക്വറ്റയില്‍ പാകിസ്താനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഛേത്രി ആദ്യമായി സീനിയര്‍ ദേശീയ ടീമിന്റെ ജഴ്സി അണിഞ്ഞത്. ഭാരതത്തിനുവേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചയാളെന്ന റിക്കാര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഛേത്രി സ്വന്തമാക്കിയിട്ടുണ്ട്.
149 മത്സരങ്ങളില്‍ 93 ഗോളുകളാണ് ഛേത്രിയുടെ പേരിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (128), ലയണല്‍ മെസ്സി (106) എന്നിവര്‍ക്ക് തൊട്ടുതാഴെ നിലവില്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ ഏറ്റവും കൂടുതല്‍ സജീവമായവരില്‍ മൂന്നാം സ്ഥാനക്കാരനാണ് ഭാരത നായകന്. തന്റെ 25, 50, 75, 100, 125 മത്സരങ്ങളില്‍ കുറഞ്ഞത് ഒരു ഗോളെങ്കിലും നേടിയതിന്റെ റിക്കാര്‍ഡും ഛേത്രിയുടെ പേരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: