ആറ്റിങ്ങല്‍: എന്‍എസ്എസ് ചിറയിന്‍കീഴ് താലൂക്ക് യൂണിയന് ആസ്ഥാനത്തെ സന്ദര്‍ശനത്തോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് ഇന്നലെ പ്രചാരണം ആരംഭിച്ചത്. യൂണിയന് ആസ്ഥാനത്ത് എത്തിയ വി.മുരളീധരനെ എന്‍എസ്എസ് ചിറയിന്‍കീഴ് താലൂക്ക് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ.ജി. മധുസൂദനന് പിള്ളയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
യൂണിയന് വൈസ് പ്രസിഡന്റ് ഡോ.സി എസ്.ഷൈജുമോന്‍, സെക്രട്ടറി ജി.അശോക് കുമാര്‍, വനിതാ സമാജം ഭാരവാഹികള്‍ എന്നിവരുമായി സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പൊങ്കാല മഹോത്സവം നടക്കുന്ന വെമ്പായം തേക്കട മാടന്നട ശിവ ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കഴക്കൂട്ടം ജേ്യാതിസ് സെന്‍ട്രല്‍ സ്കൂളിലെത്തിയ അദ്ദേഹം അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുമായും സംവദിച്ചു. ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെയും സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ ആരാഞ്ഞു.
ആര്യനാട് എസ്എന്‍ഡിപി ഹാളില്‍ ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് സംഘടിപ്പിച്ച വികസന ചര്‍ച്ചയിലും വി.മുരളീധരന് പങ്കെടുത്തു. അരുവിക്കര നിയോജക മണ്ഡലത്തിന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളുടെ വികസനത്തിലൂന്നിയായിരുന്നു ചര്‍ച്ച. മലയോര വനമേഖല പ്രദേശങ്ങളിലെ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതും അരുവിക്കരയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതും ചര്‍ച്ചയായി. തുടര്‍ന്ന് നരുവാമൂട്, കാട്ടാക്കട, കരകുളം പ്രദേശങ്ങളിലെ പദയാത്രകളിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: