ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളം ഭരിക്കുന്നത് കൊണ്ടാണ് സത്യഭാമയെ പോലുള്ളവര്‍ക്ക് അധമ പദപ്രയോഗം നടത്താന്‍ ധൈര്യം ലഭിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും ആലപ്പുഴ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന് പറഞ്ഞു.
ആദ്യം ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണ നല്കിയതും സത്യഭാമയെ തള്ളി പറഞ്ഞതും സംഘപരിവാര്‍ പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ സത്യഭാമയെ പോലുള്ളവര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വൈകല്യമാണ്. സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ആശയമാണ് സത്യഭാമയുടേതെന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും ഹിന്ദു സമൂഹത്തെ ജാതിക്കും ഗോത്രത്തിനും അതീതമായി ഒന്നായി കാണുന്ന സമീപനം സ്വീകരിച്ചത് സംഘപരിവാറാണെന്നും ശോഭ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി ആലുവയില്‍ തന്ത്രവിദ്യാപീഠം സ്ഥാപിച്ച് പട്ടികജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചതും ജാതിക്കതീതമായി ഹിന്ദുവിനെ ഒരു സമൂഹമായി കാണുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സംഘപരിവാര്‍.
ഭാരതത്തിന്റെ രാഷ്ട്രപതിയായി പട്ടികജാതിക്കാരനും പട്ടികവര്‍ഗക്കാരിയും വന്നത് ബിജെപിയിലൂടെയാണ്. എന്നാല്‍ ലക്ഷം വീട് കോളനിയും പട്ടികജാതി കോളനിയുമുണ്ടാക്കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തിയത് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടി കേരളം ഭരിക്കുമ്പോഴായിരുന്നെവെന്നും ശോഭ പറഞ്ഞു. ഇന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാത്തതിന്റെ കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്നോക്കവിഭാഗങ്ങളോടുള്ള അവഗണനയാണെന്നും ശോഭ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: