തിരുവനന്തപുരം: തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നൂറാമത് ഷോറൂം കേശവദാസപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് പൗര്‍ണമിക്കാവ് മുഖ്യ ട്രസ്റ്റി എം.എസ് ഭുവനചന്ദ്രന് നിര്‍വഹിക്കും. ഷോറൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട 216 യുവതീ യുവാക്കളുടെ സമൂഹവിവാഹം തിങ്കളാഴ്ച വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ശ്രീബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തില്‍ വച്ച് നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഎംഡി ഡോ. വിബിന്‍ദാസ് കടങ്ങോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന വധൂവരന്മാര്ക്ക് സ്വര്‍ണാഭരണങ്ങള്‍, പലവ്യഞ്ജന കിറ്റ്, വിവാഹ വസ്ത്രം, താമസം, യാത്രാ സൗകര്യം എന്നിവ നല്‍കും. അന്നേദിവസം ഒരുലക്ഷം പേര്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസും പൗര്‍ണ്ണമിക്കാവ് ക്ഷേത്രവും സംയുക്തമായാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ ആദിവാസി ഗോത്ര സമുദായത്തിലെ വിവിധ ചടങ്ങുകളും തിങ്കളാഴ്ച വധൂവരന്മാര്ക്കായി മഹാ ത്രിപുരസുന്ദരീഹോമവും നടക്കും. പി. ഭാഗ്യരാജ് ശിവാചാര്യര്‍ മുഖ്യ ആചാര്യനാകും. ഓരോഗോത്രത്തിന്റെയും ആചാരപ്രകാരമുള്ള വിവിഹ നിശ്ചയവും ചടങ്ങുകളും നടത്തിയതിനുശേഷമാണ് പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 1500ല്‍ അധികം ഗോത്രവിഭാഗത്തില്‍ പെട്ടവരുടെ അപേക്ഷകളില്‍ നിന്നാണ് 216 പേരെ വിവാഹത്തിനായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: