കോട്ടയം:നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ++ ഗ്രേഡ് ലഭിച്ചതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ പറഞ്ഞു. വിദേശവിദ്യാര്‍ഥികളെ അടക്കം ആകര്‍ഷിക്കാനും അക്കാദമിക്, ഗവേഷണ, സംരംഭകത്വ വികസന മേഖലകളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുമുള്ള പത്തുവര്‍ഷ ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കുന്നത് .
വിദേശ രാജ്യങ്ങളില്‍ രാജ്യാന്തര ക്യാംപസുകള്‍, വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് ജോയിന്‌റ് മാസ്റ്റേഴ്സ് പ്രോഗ്രാം,
2 വര്‍ഷത്തിനുള്ളില്‍ 18 ഓണ്‍ലൈന്‍ പി.ജി പ്രോഗ്രാമുകളും 3 ഡിഗ്രി പ്രോഗ്രാമുകളും. രാജ്യാന്തര വിദ്യാര്‍ഥികള്‍ ക്കായി ഇന്റര്‍നാഷനല്‍ സെന്റര്‍ തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. കൂടാതെ സംരംഭകത്വ വികസന പരിപാടികള്‍ വിപുലീകരിക്കും, 500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കമിടും.
കേന്ദ്രീകൃത ലാബ് സമുച്ചയം. സ്‌പോര്‍ട്‌സ് കോംപ്ലക്സ് എന്നിവ തുടങ്ങും. പരീക്ഷാ നടത്തിപ്പിലും സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും പരിഷ്‌കരണം. വിഖ്യാതമായ ക്യുഎസ് റാങ്കിംഗില്‍ ഇടംപിടിക്കും. എഐ, കംപ്യൂട്ടര്‍ അധി ഷ്ഠിത എന്‍ജിനീയറിംഗ്് ഡിഗ്രി കോഴ്സുകള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: