ചെന്നൈ: ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ സംഗീത അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സംഗീതജ്ഞരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍. സംഗീത കലാനിധി പുരസ്കാര ജേതാവായതിനാല്‍ ടി.എം. കൃഷ്ണയാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത്. ഇതില്‍ പ്രതിഷേധിച്ച് പങ്കെടുക്കുന്നില്ലെന്ന് രഞ്ജിനി- ഗായത്രി സഹോദരിമാര്‍ (വിദുഷി സഹോദരിമാര്‍) സമൂഹ മാധ്യമം വഴി അറിയിക്കുകയായിരുന്നു.
ടി.എം. കൃഷ്ണ കര്‍ണാടക സംഗീതത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സംഗീതത്തിന്റെ ആത്മീയതയെ അപമാനിച്ചു. ത്യാഗരാജ സ്വാമികള്‍, എം.എസ്. സുബ്ബലക്ഷ്മി തുടങ്ങിയ ആദരണീയരെ ടി.എം. കൃഷ്ണ അപമാനിച്ചെന്നും വിദുഷി സഹോദരിമാര്‍ ആരോപിച്ചു. ബ്രാഹ്മണരെ വംശഹത്യ ചെയ്യാന്‍ പെരിയാര്‍ പരസ്യമായി നിര്‍ദേശിച്ചു. ആ സമുദായത്തില്‍പ്പെട്ട സ്ത്രീകളെ അപമാനിച്ചു. മോശം പദപ്രയോഗങ്ങള്‍ സ്വാഭാവികമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പെരിയാര്‍ നടത്തി. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ മഹത്വവല്കരിക്കാന് ടി.എം. കൃഷ്ണ ശ്രമിച്ചെന്നും വിദുഷി സഹോദരിമാര്‍ ആരോപിച്ചു.
കലയേയും കലാകാരന്മാരേയും കലാപ്രേമികളേയും നമ്മുടെ സംസ്കാരത്തെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. ഈ മൂല്യങ്ങളെല്ലാം കുഴിച്ചുമൂടി ടി.എം. കൃഷ്ണ അധ്യക്ഷനാകുന്ന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നും അവര്‍ അറിയിച്ചു. ഇരുവരേയും കൂടാതെ ഹരികഥ വ്യാഖ്യാതാവ് ദുഷ്യന്ത് ശ്രീധര്സ തൃചൂര്‍ സഹോദരന്മാര് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹന്‍ രാംകുമാര്‍ മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് സംഗീത കലാനിധി പുരസ്കാര ജേതാവായി ടി.എം. കൃഷ്ണയെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: