ബെംഗളൂരു: ബെംഗളൂരുവില്‍ നിസ്കാരസമയത്ത് ഹനുമാനെ സ്തുതിക്കുന്ന ശ്ലോകം വെച്ചതിന് കടയുടമയെ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവ് തേജസ്വി സൂര്യയെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ കര്‍ണ്ണാടക പൊലീസിന്റെ തടങ്കലിലാണ് ബെംഗളൂരു സൗത്തിലെ എംപിയായ തേജസ്വി സൂര്യ. തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വലിയൊരു സംഘം പ്രതിഷേധപ്രകടനം നടത്തിയപ്പോഴാണ് തേജസ്വി സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. നിസ്കാര സമയത്ത് ഹനുമാനെ സ്തുതിക്കുന്ന ചാലീസ വെച്ചതിന് കടയുടമയെ ഏതാനും യുവാക്കള്‍ ആക്രമിച്ചതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ചാലിസ് ഉറക്കെ വെച്ചു എന്നതാണ് കടയുടമയെ ആക്രമിക്കാന്‍ യുവാക്കള്‍ ഉയര്‍ത്തുന്ന ന്യായം. ഇപ്പോഴും തേജസ്വി സൂര്യ എംപി തടങ്കലിലാണ്. കര്‍ണ്ണാടകയിലെ യുവതുര്‍ക്കിയായി അറിയപ്പെടുന്ന നേതാവാണ് തേജസ്വി സൂര്യ.
ഞായറാഴ്ചയാണ് ബാങ്കുവിളി സമയത്ത് ഹനുമാന് ചാലീസ കേല്‍ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാക്കള്‍ കടയുടമയെ തല്ലിചതച്ചത്. നഗരത്തിലെ സിദ്ധണ്ണ ലേഔട്ട് ഏരിയയിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൈക്കിട്ട് കടയിലിരുന്ന് ഞാന്‍ ഹനുമാന് ചാലീസ കേള്‍ക്കുകയായിരുന്നു. അപ്പോഴാണ് നാലഞ്ച് പേര് വന്ന് ബാങ്കുവിളി സമയമാണെന്നും ഭജന ഓഫാക്കണമെന്നും ആവശ്യപ്പെട്ടത്. അവര്‍ പറഞ്ഞതു പോലെ ചെയ്യാത്ത പക്ഷം തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അത് ചോദ്യം ചെയ്തതിനു പിന്നാലെ അവര്‍ എന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും ഭജന അണയച്ചുവച്ചില്ലെങ്കില്‍ കത്തികൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കടയുടമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കടയിലേക്ക് വരുന്നതും ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വ്യക്തമാണ്. കടയുടമ തന്റെ ഭാഗം പറയാന്‍ ശ്രമിക്കുമ്പോള്‍ അദേഹത്തെ കവിളില്‍ തട്ടിയും വിരല്‍ ചൂണ്ടിയും പ്രകോപിപ്പിക്കുന്നവരെയാണ് കാണാന്‍ സാധിക്കുന്നത്.
പിന്നാലെ വിഷയം സംഘര്‍ത്തിലേക്ക് എത്തിയപ്പോള്‍ കടയ്ക്ക് പുറത്തോട്ട് ഇറങ്ങിയ ഉടമയെ ക്രൂരമായി ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുന്നതും കാണാന്‍ കഴിയും. ഉടന്‍ തന്നെ ആക്രമണം നിര്‍ത്തിയ ശേഷം, സംഘം ചിതറിയോടി, കടയുടമ രക്തം പുരണ്ട വായയുമായി കടയിലേക്ക് മടങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
സുലൈമാന്‍, ഷാനവാസ്, രോഹിത്, ഡയാനിഷ്, തരുണ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി സെന്‍ട്രല്‍ അറിയിച്ചു. അതേസമയം പിടികൂടിയ പ്രതികളില്‍ രണ്ടുപേര്‍ മുസ്ലീമും ഒരാള്‍ ഹിന്ദുവുമാണ് എന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം; രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനം
കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം കര്‍ണ്ണാടകത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ വലിയ എതിര്‍പ്പാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക നിയമസഭയായ വിധാന്‍ സൗധയില്‍ കര്‍ണ്ണാടക എംഎല്‍എയായ നാസിര്‍ ഹുസൈന് രാജ്യസഭാ എംപിയായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം അവിടെ കൂടി നിന്ന ചില ചെറുപ്പക്കാര്‍ ഉറക്കെ മുഴക്കിയിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ നിഷേധിച്ചെങ്കിലും പിന്നീട് ഇത് സത്യമാണെന്ന് സംഭവത്തിന്റെ വീഡിയോ പരിശോധിച്ച സ്വകാര്യ ഫോറന്‍സിക് ലാബ് ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാഴ്ച മുന്‍പ് ബെംഗളൂരുവില്‍ രാമേശ്വരം കഫേയില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകനാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു.ന്‍ഐഎയും അന്വേഷിക്കുന്നുണ്ടെങ്കില്‍ അതിവിദഗ്ധമായി പ്രതി ഒളിവിടം മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ഇതുവരെയും പിടികൂടാനായിട്ടില്ല.
രാമേശ്വരം കഫേയിലേത് ബോംബ് സ്ഫോടനം അല്ലെന്നായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വാദം. പിന്നീടാണ് ഇത് കോയമ്പത്തൂര്‍ മാതൃകയിലുള്ള ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: