തിരുവനന്തപുരം: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ കലാമണ്ഡലം ഗോപിയെ നിര്‍ബന്ധിച്ചുവെന്ന വിവാദം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗോപിയാശാനെ കാണാന്‍ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി ഊണ് വരെ കഴിച്ചിട്ടുള്ള ആളാണ്. ഏതാണ് ഈ ഇടനിലക്കാരനെന്നും അറിയപ്പെടാത്തവരിലൂടെ സുരേഷ് ഗോപിക്ക് പ്രചാരണത്തിന്റെ ആവശ്യമില്ല- സുരേന്ദ്രന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്നും പറഞ്ഞു. കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: