ന്യൂഡൽഹി: കന്നി വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതിയുമായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. യുവ വോട്ടർമാരെയും കന്നി വോട്ടർമാരെയും വോട്ടർ പട്ടികയിലേക്ക് ഉൾപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണ് നീക്കം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി കൈകോർത്താണ് യുജിസി പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയവും നൽകുന്ന വീഡിയോകൾ, ബാനറുകൾ, സെൽഫി പോയിന്റുകൾ, മറ്റ് കണ്ടന്റുകൾ എന്നിവ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരിക്കുന്നതിനായി ഉപയോഗിച്ചു. ഏപ്രിൽ മെയ് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക.
രാജ്യവ്യാപകമായി ഈ കഴിഞ്ഞ ഫെബ്രുവരി 28-ന് മേരാ പെഹ്ല വോട് ദേശ് കേ ലിയേ പ്രചാരണം ആരംഭിച്ചിരുന്നു. ഇത് മാർച്ച് ആറിന് അവസാനിച്ചു. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിഷ്കർശിച്ചിരുന്ന ഇടങ്ങളിൽ ഇതിനോടനുബന്ധിച്ച് വോട്ടർ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്ത് ഇത്തവണ 98.6 കോടി പൗരന്മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 47.1 കോടി സ്ത്രീകളും 49.7 കോടി പുരുഷ വോട്ടർമാരുമാണ്. 1.8 കോടി കന്നി വോട്ടർമാരാണ് ഇക്കുറി വോട്ട് ചെയ്യാനുള്ളതെന്നാണ് കണക്കുകൾ. ഇതിൽ 85 ലക്ഷം പെൺകുട്ടികൾ ഉൾപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: