നീറ്റ് യുജി പരീക്ഷയിലൈ ടൈ ബ്രേക്കിംഗ് രീതിയിൽ പരിഷ്കരണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നീറ്റ് യുജി 2024 പരീക്ഷ മുതലാണ് പരിഷ്കരണം നടപ്പിലാക്കുക. രണ്ടോ അതിൽ അധികമോ വിദ്യാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിക്കുകയാണെങ്കിലാണ് ടൈ ബ്രേക്കിംഗ് ചെയ്യുക.
പുതിയ മാറ്റം വിദ്യാർത്ഥികളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത് എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് 15 മുതൽ എൻടിഎ, നീറ്റ് യുജി 2024 പരീക്ഷ അപേക്ഷ തിരുത്തുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മെയ് അഞ്ചിനാണ് പരീക്ഷ. 200 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. ജൂൺ 14-നാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
ടൈ ബ്രേക്കിംഗിനുള്ള പുതിയ മാനദണ്ഡങ്ങൾ ഇവയൊക്കെ…
ബയോളജിയിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ പേർസൈന്റൈൽ ഇരുവരിൽ ആർക്കാണെന്ന് പരിശോധിക്കും.
കെമിസിട്രിയിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ പേർസെന്റൈൽ നേടിയത് ആരാണെന്ന് പരിശോധിക്കും.
ഫിസിക്സിൽ നേടിയ മാർക്ക് അല്ലെങ്കിൽ പേർസൈന്റൈൽ പരിശോധിക്കും.
ശരി ഉത്തരങ്ങളുടെയും തെറ്റ് ഉത്തരങ്ങളുടെയും അനുപാതം പരിശോധിക്കും.
ബയോളജിയിൽ ശരി-തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും.
കെമിസ്ട്രി പരീക്ഷയിലെ ശരി തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും.
ഫിസിക്സ് പരീക്ഷയിലെ ശരി തെറ്റ് ഉത്തരങ്ങളുടെ അനുപാതം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: