ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ വൈകാരിക വിഷയങ്ങള്‍ ഏറ്റെടുത്ത് വര്‍ഗ്ഗീയ ചേരി തിരിവുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്.
സിഎഎയിലൂടേ ഭാരതീയര്‍ക്ക് പൗരത്വം നഷ്ടപെടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും വ്യക്തമാക്കണം. വസ്തുതാ വിരുദ്ധമായ പ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. ഇത് ആലപ്പുഴയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളയും. കേന്ദ്ര സര്‍ക്കാര്‍ ആലപ്പുഴയ്ക്ക് നല്കിയ വികസനം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ ജനവിധിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ഇത്തവണ മാറ്റം ഉറപ്പെന്ന് പ്രഖ്യാപിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് അരൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉജ്വല വരവേല്‍പ്പ്. വയലാര്‍, അരൂക്കൂറ്റി, മാത്താനം
തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചത്. സ്ത്രീകളും, പുതിയ വോട്ടര്‍മാരും സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി രംഗത്തെത്തി. കക്ഷി രാഷ്ട്രീയ ഭേഭമന്യേ ശോഭയ്ക്ക് ഇത്തവണ വോട്ടു നല്‍കുമെന്ന് അവര്‍ ഉറപ്പു നല്കി. ആലപ്പുഴയുടെ വികസനത്തിന് എന്‍ഡിഎയ്ക്ക് വോട്ട് എന്ന പ്രചാരണം ജനം ഏറ്റെടുക്കുന്നു എന്നതാണ് മണ്ഡലത്തിന്റെ വടക്കന്‍ മേഖലയില്‍ ലഭിച്ച വരവേല്‍പ്പ്.
എറണാകുളത്തോട് അടുത്ത കിടക്കുന്ന അരൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും, ഭരണത്തുടര്‍ച്ച ഉറപ്പായ എന്‍ഡിഎയുടെ ജനപ്രതിനിധി ആലപ്പുഴയെ പ്രതിനിധീകരിക്കേണ്ടത് അത്യാവശമാണെന്ന ചിന്ത വോട്ടര്‍മാരില്‍ പ്രകടമാണ്.
സ്ത്രീകളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. വിവിധ പ്രദേശങ്ങളില്‍ പ്രമുഖരെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു. മോദിയുടെ ഗ്യാരന്റിക്ക് ഒപ്പമാണ് ഇത്തവണ വോട്ടര്‍മാര്‍ എന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: