ന്യൂദല്‍ഹി: ഇഡി രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷം പിടിച്ചെടുത്തത് ഒരു ലക്ഷം കോടി രൂപയിലേറെ സ്വത്തുക്കളാണെന്നും ഇതിന്റെ പേരില്‍ പ്രതിപക്ഷം രാവും പകലും മോദിയെ കുറ്റം പറയുകയാണെന്നും പ്രധാനമന്ത്രി മോദി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് മോദിയുടെ ഈ വെളിപ്പെടുത്തല്‍.
“ഇഡി കര്‍ശനമായി നടപടികള്‍ എടുക്കുന്നതില്‍ പ്രതിപക്ഷം ഭയചകിതരാണ്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ 2014 വരെ 1800 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2014വരെ 5000 കോടി രൂപയുടെ സ്വത്തുക്കള്‍ മാത്രമാണ് ഇഡി കണ്ടുകെട്ടിയതെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി പ്രോസിക്യൂഷന് പരാതികളുടെ എണ്ണം പത്തിരട്ടിയായി കൂടി”- മോദി പറഞ്ഞു.
“തീവ്രവാദത്തിന് ഫണ്ട് കൊടുത്തവര്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മയക്കമരുന്ന് വ്യാപാരികള്‍ തുടങ്ങിയവരില്‍ നിന്നും ആയിരം കോടിയിലേറെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. മാതൃകാപരമായ നടപടികളുമായി ഇഡി മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ക്ക് പ്രശ്നമുണ്ടാവുക സ്വാഭാവികമാണ്. അവര്‍ ഇതിന്റെ പേരില്‍ രാത്രിയും പകലും മോദിയെ അധിക്ഷേപിക്കുന്നു. പക്ഷെ അവര്‍ക്ക് യാതൊരു അനുകമ്പയും നല്‍കില്ല.”-മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: