കോട്ടയം: കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഗ്ലോബല്‍ ഇനിഷേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വര്‍ക്ക് എ.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സുമായി ചേര്‍ന്ന് നാളെ മുതല്‍ 22 വരെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കോഴ്സ് നടത്തുന്നു.
മിക്കവാറും എല്ലാത്തരം ഭക്ഷണങ്ങളും അപകടസാധ്യതയുള്ളവയാണ് . ഭക്ഷണം നേരിടുന്ന പ്രധാന മൈക്രോബയോളജിക്കല്‍ സുരക്ഷാ പ്രശ്നങ്ങള്‍, മൈക്രോബയോളജിയുടെ പുതിയ സമീപനങ്ങള്‍, ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍ എന്നിവയെക്കുറിച്ച് അറിവു പകരുന്നതാണ് കോഴ്സ്. ഭക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് പുതുതായി ഉയര്‍ന്നുവരുന്ന പഠനശാഖയായ മൈക്രോബയോളജി ആന്‍ഡ് മൈക്രോബയോ റിസ്ക് അസസ്മെന്റിന്റെ ചുവടുപിടിച്ചാണ് കോഴ്സ് നടത്തുന്നത് . ഭക്ഷ്യ ഉത്പാദനത്തിന്റെയും സംസ്കരണത്തിന്റെയും ഘട്ടങ്ങള്‍ സുരക്ഷയുമായു ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിന്റെ സ്വഭാവവും അത് കൈകാര്യം ചെയ്യുന്ന രീതിയും സംഭരിക്കുന്ന രീതിയും ഉള്‍പ്പെട്ടിരിക്കുന്ന ഓരോ ഘട്ടത്തെക്കുറിച്ചും ഒരു ധാരണ പകരാന്‍ കോഴ്സ് ഉപകാരപ്പെടും. കയറ്റുമതിക്കുതകുന്നു സുരക്ഷിത ഭക്ഷണം എന്നതാണ് ശില്പശാലയുടെ പ്രധാന പ്രമേയം. പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ തുടര്‍ന്ന് പഠിക്കാനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ എന്ന വെബ് സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: