പത്തനംതിട്ട: ഫോണിൽ സംസാരിച്ച് അലക്ഷ്യമായി വാഹനം ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറുടെ ദൃശ്യം പുറത്ത്. എരുമേലി-പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നിന്നുള്ള ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാർ തന്നെയാണ് അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
കോന്നി സ്വദേശിയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഫോൺ ചെയ്യുന്നതിന് മുമ്പും ഡ്രൈവർ അലക്ഷ്യമായാണ് ബസ് ഓടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കണ്ടക്ടറെ അറിയിച്ചപ്പോൾ ഡ്രൈവറുടെ കാര്യം ഡ്രൈവർ നോക്കിക്കോളും നിങ്ങൾ യാത്ര ചെയ്താൽ മതിയെന്നായിരുന്നു മറുപടിയെന്നും വീഡിയോ പകർത്തിയ ആൾ പറയുന്നു.
മോട്ടോർ വാഹന വകുപ്പിൽ ഇത് സംബന്ധിച്ച് പരാതി നൽകാനാണ് ബസ് യാത്രികരുടെ തീരുമാനം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവണത പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: