നാഗ്പൂര്‍; തെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വോട്ട് എന്ന ജനാധിപത്യധര്‍മ്മം പാലിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുമെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ.വോട്ടിംഗിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി തിരഞ്ഞെടുപ്പ് അവകാശമ വിനിയോഗിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കും
രാജ്യത്തെ 140 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷഭേദമില്ല. എല്ലാവരും ഭാരതീയരാണ്, ഹിന്ദുക്കളാണ്, നാഗ്പൂരിലെ രേശിഭാംഗ് സ്മൃതിഭവന് സമുച്ചയത്തില്‍ ആരംഭിച്ച അഖിലഭാരതീയ പ്രതിനിധിസഭയുടെ ഭാഗമായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു
.അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ആര്‍എസ്എസ് സംഘടിപ്പിച്ച അക്ഷതവിതരണ സമ്പര്‍ക്കം 5,78,778 ഗ്രാമങ്ങളിലും 4,727 നഗരങ്ങളിലും സജീവമായി നടന്നു. 19.38 കോടി കുടുംബങ്ങളെ സമ്പര്‍ക്കം ചെയ്തു. 4498334 രാമഭക്തര്‍ സമ്പര്‍ക്കത്തില്‍ പങ്കാളികളായി. പ്രാണപ്രതിഷ്ഠാദിനത്തില്‍ 9.85 ലക്ഷം പരിപാടികളിലായി 27.81 കോടി ആളുകള്‍ പങ്കെടുത്തു.പരിശീലന ശിബിരങ്ങളില്‍ ഘടനാമാറ്റംആര്എസ്എസ് പരിശീലനശിബിരങ്ങളായ സംഘശിക്ഷാവര്‍ഗുകളില്‍ ഘടനാമാറ്റത്തിന് തീരുമാനമെടുത്തതായി ഡോ. മന്മോഹന് വൈദ്യ പറഞ്ഞു.
.ജോയിന്‍ ആര്‍എസ്എസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ 2017 മുതല്‍ 2023 വരെ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര് സംഘത്തെ മനസിലാക്കുന്നതിനായി ചേരാറുണ്ട്. ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഇത് ഇരട്ടിയിലേറെയായിട്ടുണ്ടെന്ന് മന്മോഹന് വൈദ്യ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശേശിംഭാഗിലെ സ്മൃതിഭവനില് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് , സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 45 പ്രാന്തങ്ങളില്‍ നിന്ന് 1500 ലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു. പ്രതിനിധി സഭ 17 ന് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: