തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ അനുബന്ധ വിഭാഗങ്ങള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തില്‍ സംസ്ഥാനത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രവേശന പരീക്ഷാ തിയതി നീളുന്നു. പ്രവേശന പരീക്ഷ നടത്തുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചതല്ലാതെ നടപടികളൊന്നും മുന്നോട്ടു നീങ്ങുന്നില്ല.
മുഖ്യമന്ത്രി ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ്‌ചെയര്‍ പേഴ്‌സനുമായ എല്‍.ബി.എസ് സെന്ററാണ് റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത്. പ്രവേശന പരീക്ഷയും തങ്ങള്‍ നടത്താമെന്ന് എല്‍.ബി.എസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലും മറ്റും എല്‍.ബി.എസിനെ അംഗീകരിക്കുന്നില്ലെന്നതാണ് നിലവിലെ പ്രതിസന്ധിക്കുകാരണം. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ചുമതല ഏറ്റെടുക്കാന്‍ തയ്യാറല്ല താനും.
പ്രവേശനപരീക്ഷ നിശ്ചയിച്ചിട്ടില്ലെന്നു മാത്രമല്ല, 50സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലെ മെരിറ്റ് കഴിഞ്ഞുള്ള 50 ശതമാനം സീറ്റില്‍ എങ്ങിനെയാണ് പ്രവേശനം വേണ്ടതെന്നും തീരുമാനമായിട്ടില്ല.
കര്‍ണാടക അടക്കുള്ള സംസ്ഥാനങ്ങളില്‍ പ്രവേശന പരീക്ഷ കഴിഞ്ഞു. എല്ലായിടത്തും ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കാനാണ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: