തിരുവനന്തപുരം: മിസൈല്‍മാന്‍ എന്നു കൂടി വിശേഷണമുള്ള മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ കണ്ടെത്തല്‍ വെറുതെയായില്ല, രാജ്യത്തിന്റെ ദിവ്യാസ്ത്രം ബാലസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച് ഷീനാറാണി രാജ്യത്തിന്റെ ‘ദിവ്യപുത്രി’യായി. മിസൈലിന്റെ വിജയത്തെ തുടര്‍ന്ന് ഡിആര്‍ഡിഒ മിഷന്‍ ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശി ഷീനാ റാണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഭാരതത്തിന്റെ ‘ദിവ്യപുത്രി’ എന്നാണ്.
തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളജില്‍ നിന്നും നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് റാങ്കോടെ പാസായ ശേഷമാണ് ഷീനാ റാണി തുമ്പ വിഎസ്എസ്‌സിയില്‍ ചേരുന്നത്. റോക്കറ്റ് നിര്‍മാണപദ്ധതികളായിരുന്നു ആദ്യം. എട്ടുവര്‍ഷം അവിടെ ജോലിനോക്കി. ആ സമയത്താണ് എ.പി.ജെ. അബ്ദുള്‍കലാമുമായി പരിചയപ്പെടുന്നത്. ഷീനാറാണിയുടെ കഴിവ് വ്യക്തമായി മനസിലാക്കിയ അബ്ദുള്‍കലാം മിസൈല്‍ ടെക്‌നോളജിയിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്താന്‍ നിര്‍ദേശിച്ചു. അതൊരു വലിയ വഴിത്തിരിവായി. 1999ല്‍ ഐഎസ്ആര്‍ഒയില്‍ നിന്നും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവല്പമെന്റ് ഓര്‍ഗനൈസേഷനിലേക്ക് മാറി. ആ സമയം ഹൈദരാബാദ് മിസൈല്‍ ഹൗസില്‍ അഗ്നി മിസൈല്‍ പദ്ധതിയുടെ പ്രാരംഭചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഷീനയും അഗ്നി മിസൈലിന്റെ തുടക്കം മുതലുള്ള പങ്കാളിയായി. അഗ്നി മിസൈലിന്റെ അഞ്ച് പരമ്പരകളിലും ലോഞ്ച് കണ്‍ട്രോള്‍ ഡയറക്ടറടക്കമുള്ള ചുമതലകള്‍ വഹിച്ചു.
മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ജറ്റബിള്‍ റീ എന്‍ട്രി വെഹിക്കിള്‍ (എംഐആവി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഗ്നി 5 ന്റെ നിര്‍മാണം. അഗ്നി 5ന് പത്തോളം വാര്‍ഹെഡുകളുണ്ട്. മിസൈല്‍ ബഹിരാകാശത്തേക്ക് കുതിച്ചശേഷം ഓരോ വാര്‍ഹെഡും വേര്‍പിരിഞ്ഞ് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കും. ആയ്യായിരം കിലോമീറ്റര്‍ വരെ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും. ഇതിന്റെ പ്രോഗ്രാം ഡയറക്ടറുടെ ചുമതലയായിരുന്നു ഷീനാ റാണിക്ക്. ഡിആര്‍ഡിഒയിലെത്തിയതിന്റെ 25ാം വര്‍ഷമാണ് രാജ്യത്തിന്റെ അഭിമാനപദ്ധതിക്ക് ചുക്കാന്‍പിടിക്കാനുള്ള അവസരം കൈവന്നത്. ഡിആര്‍ഡിഒയില്‍ നാവിഗേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ പി.എസ്.ആര്‍. ശ്രീനിവാസ ശാസ്ത്രിയാണ് ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: