കോട്ടയം: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് 26വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. മെയ് 12 നാണ് എന്‍ട്രന്‍സ് എക്സാം. തിരുവനന്തപുരം, കൊച്ചി അടക്കം 42 പരീക്ഷാകേന്ദ്രങ്ങളാണുള്ളത് . മിക്കവാറും പ്രോഗ്രാമുകള്‍ക്ക് സ്റ്റെപ്പന്റും വാര്‍ഷിക ഗ്രാന്റുമുണ്ട്.
ബിസ്റ്റാറ്റ്, ബിമാത്സ്, എം സ്റ്റാറ്റ്, എംമാത്സ് തുടങ്ങി സ്റ്റാറ്റിസ്റ്റിക്സും അഗ്രിക്കള്ച്ചറുമായി ബന്ധപ്പെടപി.ജി ഡിപ്ളോമ പ്രോഗ്രാമുകള്‍ വരെയുമുണ്ട്. ഇതിനു പുറമെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും സൗകര്യമുണ്ട്. www. isical.ac.in/ എന്ന വെബ്സൈറ്റില്‍ വിശദാംശങ്ങളും അപേക്ഷാഫോമും ലഭ്യമാണ്.
കൊല്‍ക്കത്തയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ബംഗളുരു ചെന്നൈ, മുംബൈ, ഡല്‍ഹി, ഹൈന്ദ്രബാദ്, പൂനെ തുടങ്ങിയ ഇടങ്ങളില്‍ പഠന കേന്ദ്രങ്ങളുണ്ട്. ഇന്ത്യന്‍ നാഷണല്‍ മാത്സ് ഒളിമ്പ്യാഡ് വിജയികള്‍ക്ക് ബിസ്റ്റാന്റ് ബിമാത്സ് കോഴ്സുകളില്‍ പ്രത്യേക പരിഗണനയുണ്ടാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: